കാസര്‍കോട് (www.evisionnews.in): സംസ്ഥാന പൊതുവിതരണ വകുപ്പ് റേഷന്‍ കാര്‍ഡ് അപേക്ഷകളില്‍ വാങ്ങിക്കൊണ്ടിരുന്ന അന്യായമായ സര്‍വീസ് ചാര്‍ജ് നിര്‍ത്താലാക്കാനെടുത്ത തീരുമാനം പൊതുജനങ്ങള്‍ക്കും അക്ഷയ സംരഭകര്‍ക്കും ആശ്വസകരമാണെന്ന് സ്റ്റേറ്റ് ഐ.ടി. എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമിതി യോഗം വിലയിരുത്തി. ഓണ്‍ലൈന്‍ അപേക്ഷയില്‍ സര്‍വീസ് ചാര്‍ജ് വാങ്ങാനാരംഭിച്ചത് മുതല്‍ ഐ.ടി. യൂണിയന്‍ ഇത് ഒഴിവാക്കുന്നതിനായി ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്.
റേഷന്‍ കാര്‍ഡ് പ്രിന്റെടുത്ത് നല്‍കുന്നതുള്‍പ്പെടെ ജോലിയെല്ലാം അക്ഷയ കേന്ദ്രങ്ങളിലാണ് നിര്‍വഹിക്കുന്നത്. എന്നാല്‍ ഒരുറേഷന്‍ കാര്‍ഡില്‍ വിലാസം മാറ്റാനും ഒരാളെ ചേര്‍ക്കാനും മറ്റൊരാളെ നീക്കം ചെയ്യാനും വേറൊരാളെ സ്ഥലം മാറ്റനും ഉണ്ടെങ്കില്‍ ഓരോ അപേക്ഷക്കും 50 രൂപ പ്രകാരം 200 രൂപ അക്ഷയ സംരഭകന്‍ അപേക്ഷകരില്‍ നിന്നുവാങ്ങി സര്‍ക്കാരിലേക്ക് അടക്കണം. എന്നാല്‍ അക്ഷയ സംരഭകന് വാങ്ങാന്‍ അനുമതിയുള്ളത് 25 രൂപ മാത്രം.
ഇങ്ങനെയുള്ള ഈ പകല്‍കൊള്ള ഏറേവൈകിയാണെങ്കിലുംനിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിയെ യോഗം സ്വാഗതം ചെയ്തു. ശ്യാം സുന്ദര്‍ ആലപ്പുഴ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.പി. അബ്ദുല്‍ നാസര്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഐ.റ്റി. എംപ്ലോയിസ് യൂണിയന്‍ ഭാരവാഹികളായ സി. ഹാസിഫ് ഒളവണ്ണ, സബീര്‍ തുരുത്തി കാസര്‍ക്കോട്, സെബു സദഖത്തുള്ള പാലക്കാട്, ഷറഫുദ്ദീന്‍ ഓമശ്ശേരി, അഡ്വ. ജാഫര്‍ സാദിഖ് കണ്ണൂര്‍, അബ്ദുല്‍ ഹമീദ് മരക്കാര്‍ ചെട്ടിപ്പടി, അനീഷ് ഖാന്‍ തിരുവനന്തപുരം, അഷ്റഫ് പട്ടാക്കല്‍ അരീക്കോട്, റിഷാല്‍ നടുവണ്ണൂര്‍, പി.കെ മന്‍സൂര്‍ പൂക്കോട്ടൂര്‍, എം.സി ഷറഫുദ്ദീന്‍ കിഴിശ്ശേരി, പി.എം അബ്ദുല്‍ റഹിമാന്‍ ബോവിക്കാനം സംസാരിച്ചു.
Post a Comment
0 Comments