ദേശീയം (www.evisionnews.in): ഇരുചക്രവാഹനങ്ങളില്‍ നാലു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഹെല്‍മറ്റിന് പുറമേ ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന സുരക്ഷ ബെല്‍റ്റും നിര്‍ബന്ധമാക്കി. ഒമ്പതു മാസത്തിനും നാലു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് രണ്ട് സുരക്ഷ ഉപകരണങ്ങളും നിര്‍ബന്ധമാക്കി 1989 ലെ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സ് ഭേദഗതി ചെയ്യുന്നതിനായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഫെബ്രുവരി 15 ന് വിജ്ഞാപനം പുറപ്പെടുവിച്ചു. കുട്ടികളെ കയറ്റി പോകുന്ന ഇരുചക്രവാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററായി പരിമിതപ്പെടുത്തണമെന്നും വിജ്ഞാപനത്തില്‍ നിര്‍ദ്ദേശമുണ്ട്. ഒരു വര്‍ഷത്തിന് ശേഷം നിബന്ധന പ്രാബല്യത്തില്‍ വരുമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇരുചക്രവാഹനങ്ങളില്‍ നാലുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്രം
11:21:00
0
ദേശീയം (www.evisionnews.in): ഇരുചക്രവാഹനങ്ങളില്‍ നാലു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഹെല്‍മറ്റിന് പുറമേ ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന സുരക്ഷ ബെല്‍റ്റും നിര്‍ബന്ധമാക്കി. ഒമ്പതു മാസത്തിനും നാലു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് രണ്ട് സുരക്ഷ ഉപകരണങ്ങളും നിര്‍ബന്ധമാക്കി 1989 ലെ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സ് ഭേദഗതി ചെയ്യുന്നതിനായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഫെബ്രുവരി 15 ന് വിജ്ഞാപനം പുറപ്പെടുവിച്ചു. കുട്ടികളെ കയറ്റി പോകുന്ന ഇരുചക്രവാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററായി പരിമിതപ്പെടുത്തണമെന്നും വിജ്ഞാപനത്തില്‍ നിര്‍ദ്ദേശമുണ്ട്. ഒരു വര്‍ഷത്തിന് ശേഷം നിബന്ധന പ്രാബല്യത്തില്‍ വരുമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post a Comment
0 Comments