അടൂര്‍ (www.evisionnews.in): വിവാഹം കഴിഞ്ഞ് ആദ്യരാത്രി നവവധുവിനൊപ്പം ചെലവഴിച്ച ശേഷം സ്വര്‍ണവും പണവുമായി കടന്ന് കളഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വധുവിന്റെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റുണ്ടായത്. വിശ്വാസ വഞ്ചനക്കാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
വിവാഹപ്പിറ്റേന്ന് പഴകുളം സ്വദേശിനിയായ വധുവിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവുമായി ഇയാള്‍ കടന്ന് കളയുകയായിരുന്നു. കായംകുളം എം.എസ്.എച്ച്.എസ്.എസിന് സമീപം തെക്കേടത്ത് തറയില്‍ അസറുദ്ദീന്‍ റഷീദാണ് അറസ്റ്റിലായത്.
കഴിഞ്ഞ ജനുവരി 30ന് ആദിക്കാട്ടുകുളങ്ങര എസ്.എച്ച് ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു അസറുദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം മതാചാര പ്രകാരം നടന്നത്. തുടര്‍ന്ന് ആദ്യരാത്രിക്കായി വരനും വധുവും വധുവിന്റെ വീട്ടിലെത്തി.
31ന് പുലര്‍ച്ചെ മൂന്നു മണിയോടെ സുഹൃത്തിന് ഒരു അപകടം പറ്റിയെന്നും താന്‍ ചെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകണമെന്നും പറഞ്ഞാണ് അസറുദീന്‍ വധൂഗൃഹത്തില്‍ നിന്നും പോയത്.
Post a Comment
0 Comments