കാസര്‍കോട് (www.evisionnews.in): കാസര്‍കോടിന്റെ മലയോര മേഖലയിലേക്ക് ഇനി പൊലിസിന് സാരഥിയായി ഗൂര്‍ഖ വാഹനമെത്തി. ജില്ലയില്‍ മലയോര മേഖലാ സ്റ്റേഷനുകളായ രാജപുരം, ബദിയഡുക്ക എന്നിവിടങ്ങളിലാണ് ഗൂര്‍ഖ ജീപ്പുകള്‍ എത്തിച്ചത്. മാവോയിസ്റ്റ് ഭീഷണികള്‍ നേരിടുന്നതിന് വേണ്ടിയാണ് സംസ്ഥാനത്തെ നാല്‍പത്തിയാര്‍ മലയോര പൊലിസ് സ്റ്റേഷനുകളില്‍ ഗൂര്‍ഖാ ജീപ്പുകള്‍ അനുവദിച്ചത്. ആറു പേര്‍ക്ക് സഞ്ചരിക്കുന്ന രൂപത്തിലുള്ള വാഹനമാണ് ഗൂര്‍ഖ വാഹനം. സ്റ്റേറ്റ് പ്ലാന്‍, പൊലീസ് നവീകരണ പദ്ധതി എന്നിവ പ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് വാഹനങ്ങള്‍ വാങ്ങിയത്. ഒരു വാഹനത്തിന് 13.25 ലക്ഷം രൂപയാണ് വില.
ഫോഴ്‌സ് മോട്ടോഴ്‌സിന്റെ പരുക്കന്‍ എസ്യുവിയായ ഗൂര്‍ഖ അതിന്റെ ഓഫ്‌റോഡിംഗ് കഴിവുകള്‍ക്ക് ശ്രദ്ധേയമായ മോഡലാണ്. 2021 സെപ്റ്റംബറില്‍ ആണ് ഫോഴ്‌സ് മോട്ടോഴ്‌സ് പുതിയ ഗൂര്‍ഖ എസ് യുവിയെ വിപണിയില്‍ അവതരിപ്പിക്കുന്നത്. രണ്ടാം നിരയിലെ ക്യാപ്റ്റന്‍ സീറ്റുകള്‍, ലോക്കിങ് ഡിഫറന്‍ഷ്യലുകളുള്ള ഫോര്‍വീല്‍ ഡ്രൈവ് തുടങ്ങിയ പ്രത്യേകതകള്‍ ഗൂര്‍ഖയ്ക്ക് മാത്രം സ്വന്തമായിട്ടുണ്ട്.
Post a Comment
0 Comments