കാസര്‍കോട് (www.evisionnews.in): കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട എന്‍ഡോസള്‍ഫാന്‍ ഇര ഹര്‍ഷിദ (രണ്ട്)യുടെ മൃതദേഹം എയിംസിന് വേണ്ടി കാസര്‍കോട്ട് നടന്നുവരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ പന്തലില്‍ എത്തിച്ചു. ഇന്ന് രാവിലെ 11.15 മണിയോടെയാണ് ഹര്‍ഷിതയുടെ മൃതദേഹം സമരപന്തലിലേക്ക് കൊണ്ടുവന്നത്. എയിംസ് സമരസമിതി നേതാക്കള്‍ മൃതദേഹത്തില്‍ റീത്ത് വെച്ചു. മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി, എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം എ ഹമീദ് ഹാജി, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ഫാദര്‍ മാത്യു, സിസ്റ്റര്‍ ജയ ആന്റ്റോ മംഗലത്ത് എന്നിവര്‍ അന്തിമോ പചാരമര്‍പ്പിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ഹര്‍ഷിതയുടെ മൃതദേഹം എയിംസ് സമരപ്പന്തലിലെത്തിച്ചു
16:54:00
0
കാസര്‍കോട് (www.evisionnews.in): കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട എന്‍ഡോസള്‍ഫാന്‍ ഇര ഹര്‍ഷിദ (രണ്ട്)യുടെ മൃതദേഹം എയിംസിന് വേണ്ടി കാസര്‍കോട്ട് നടന്നുവരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ പന്തലില്‍ എത്തിച്ചു. ഇന്ന് രാവിലെ 11.15 മണിയോടെയാണ് ഹര്‍ഷിതയുടെ മൃതദേഹം സമരപന്തലിലേക്ക് കൊണ്ടുവന്നത്. എയിംസ് സമരസമിതി നേതാക്കള്‍ മൃതദേഹത്തില്‍ റീത്ത് വെച്ചു. മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി, എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം എ ഹമീദ് ഹാജി, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ഫാദര്‍ മാത്യു, സിസ്റ്റര്‍ ജയ ആന്റ്റോ മംഗലത്ത് എന്നിവര്‍ അന്തിമോ പചാരമര്‍പ്പിച്ചു.
Post a Comment
0 Comments