കേരളം (www.evisionnews..in): സി.പി.എം സംസ്ഥാന സമ്മേളന തിയതികള്‍ മാറ്റില്ലെന്ന് തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ തിയതിയിലും മാറ്റമില്ല. നേരത്തെ നിശ്ചയിച്ചത് പ്രകാരം മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെയാണ് സംസ്ഥാന സമ്മേളനം. ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളില്‍ തന്നെ നടക്കും. പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആറ് മുതല്‍ പത്ത് വരെ കണ്ണൂരില്‍ നടക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് തീരുമാനമായത്. അതേസമയം കോവിഡ് സാഹചര്യം പരിഗണിച്ച് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ റാലി ഒഴിവാക്കി. സമ്മേളനത്തില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കുകയും പ്രതിനിധികള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുകയും വേണം.
സി.പി.എം സംസ്ഥാന സമ്മേളനം: നിശ്ചയിച്ച തിയതികളില്‍ മാറ്റമില്ല, റാലി ഒഴിവാക്കി
15:27:00
0
കേരളം (www.evisionnews..in): സി.പി.എം സംസ്ഥാന സമ്മേളന തിയതികള്‍ മാറ്റില്ലെന്ന് തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ തിയതിയിലും മാറ്റമില്ല. നേരത്തെ നിശ്ചയിച്ചത് പ്രകാരം മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെയാണ് സംസ്ഥാന സമ്മേളനം. ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളില്‍ തന്നെ നടക്കും. പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആറ് മുതല്‍ പത്ത് വരെ കണ്ണൂരില്‍ നടക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് തീരുമാനമായത്. അതേസമയം കോവിഡ് സാഹചര്യം പരിഗണിച്ച് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ റാലി ഒഴിവാക്കി. സമ്മേളനത്തില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കുകയും പ്രതിനിധികള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുകയും വേണം.
Post a Comment
0 Comments