കാസര്‍കോട് (www.evisionnews.in): കുമ്പള പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായ സിപിഎം അംഗം കൊഗ്ഗു സ്ഥാനം രാജിവെച്ചു. ഒളിവില്‍ കഴിയുന്ന കൊഗ്ഗു പാര്‍ട്ടി അംഗമായ പഞ്ചായത്ത് മെമ്പര്‍ മുഖേനയാണ് തിങ്കളാഴ്ച ഉച്ചയോടെ അംഗത്വം രാജിവെച്ചുള്ള കത്ത് പഞ്ചായത്തിലെത്തിച്ചത്. കൊഗ്ഗുവിനെതിരായ കൊലക്കേസ് ശിക്ഷ കേരള ഹൈക്കോടതി ശരിവെക്കുകയും നാലുവര്‍ഷം കഠിന തടവിനും ശിക്ഷിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്ത് അംഗത്വത്തില്‍ നിന്ന് അനര്‍ഹമാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് രാജി. ഈ ആവശ്യം ഉന്നയിച്ച് ബിജെപി ഉ്ത്തരമേഖല ജനറല്‍ സെക്രട്ടറി പി സുരേഷ്‌കുമാര്‍ ഷെട്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു.
സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി ബന്ധമാരോപിച്ച് വിവാധങ്ങള്‍ നിലനില്‍ക്കേ കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ഉപരോധിക്കുകയും ഓഫീസിന് പൂട്ടിടുകയും ചെയ്തിരുന്നു. സിപിഎം സമ്മേളനങ്ങളിലും ബന്ധമാരോപിച്ച് വിമര്‍ഷ്‌നങ്ങള്‍ നടന്നിരുന്നു.ബി.ജെ.പി വോട്ട് സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പദവിയിലേക്കല്ല വാങ്ങിയതെന്നും മൂന്ന് സി പി എം അംഗങ്ങള്‍ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ അംഗമായത് ബിജെപി വോട്ട് നേടിയിട്ടാണെന്നും മൂന്നുഅംഗങ്ങളും സ്റ്റാന്റിംഗ് കമ്മിറ്റി അംഗത്വമാണ് രാജിവെക്കേണ്ടതെന്ന് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ യുസഫ് ഉളുവാര്‍ ആവശ്യപ്പെട്ടു
അതേസമയം, രാജി തികച്ചും വ്യക്തിപരമല്ലെന്നും മറ്റുകാര്യങ്ങള്‍ ഇപ്പോള്‍ വിശദീകരിക്കുന്നില്ലെന്നും കൊഗ്ഗു ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.
Post a Comment
0 Comments