കേരളം (www.evisionnews.in): വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന 19 കിലോ എല്‍പിജി സിലിണ്ടറിന് 101 രൂപയാണ് കുറച്ചിരിക്കുന്നത്. ഇതോടെ സിലിണ്ടറിന്റെ വില 1902.50 രൂപയായി. അതേസമയം, വീടുകളില്‍ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ഈവര്‍ഷം ആദ്യവും വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചിരുന്നു. 19 കിലോ എല്‍പിജി സിലിണ്ടറിന് 102.50 രൂപയാണ് നേരത്തെ കുറച്ചിരുന്നത്. ഡിസംബറില്‍ എല്‍പിജിക്ക് 101 രൂപ കൂട്ടിയിരുന്നു. ഇതാണ് ജനുവരിയില്‍ കുറച്ചത്. ഇതേ തുടര്‍ന്ന് വാണിജ്യ സിലിണ്ടര്‍ വില 1994 രൂപ ആയിരുന്നു. ഈ വിലയിലാണ് ഇപ്പോള്‍ വീണ്ടും കുറവ് വന്നിരിക്കുന്നത്.
വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല
10:30:00
0
കേരളം (www.evisionnews.in): വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന 19 കിലോ എല്‍പിജി സിലിണ്ടറിന് 101 രൂപയാണ് കുറച്ചിരിക്കുന്നത്. ഇതോടെ സിലിണ്ടറിന്റെ വില 1902.50 രൂപയായി. അതേസമയം, വീടുകളില്‍ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ഈവര്‍ഷം ആദ്യവും വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചിരുന്നു. 19 കിലോ എല്‍പിജി സിലിണ്ടറിന് 102.50 രൂപയാണ് നേരത്തെ കുറച്ചിരുന്നത്. ഡിസംബറില്‍ എല്‍പിജിക്ക് 101 രൂപ കൂട്ടിയിരുന്നു. ഇതാണ് ജനുവരിയില്‍ കുറച്ചത്. ഇതേ തുടര്‍ന്ന് വാണിജ്യ സിലിണ്ടര്‍ വില 1994 രൂപ ആയിരുന്നു. ഈ വിലയിലാണ് ഇപ്പോള്‍ വീണ്ടും കുറവ് വന്നിരിക്കുന്നത്.
Post a Comment
0 Comments