Type Here to Get Search Results !

Bottom Ad

ഷീ ഫ്രണ്ട്‌ലി കാമ്പസ് കാലഘട്ടത്തിന്റെ അനിവാര്യത: സലാം കന്യാപ്പാടി


കാസര്‍കോട് (www.evisionnews.in): ഷീ ഫ്രണ്ട്ലി കാമ്പസ് വര്‍ത്തമാന കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി. കാസര്‍കോട് ഗവ ഐ.ടി.ഐ എം.എസ്.എഫ്- ഹരിത കമ്മിറ്റിയും ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് മുനിസിപ്പല്‍ കമ്മിറ്റിയുമായി സഹകരിച്ച് കൊണ്ട് നടത്തിയ ഷീ ഫ്രണ്ട്ലി ക്യാമ്പസിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബായ് കെഎംസിസി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ ശിഹാബ് നായന്മാറാമൂല അധ്യക്ഷത വഹിച്ചു. ദുബായ് കെഎംസിസി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റിയുമായി സഹകരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ദവ, ഉറവ, ത്വആം പദ്ധതികള്‍ മുന്‍സിപ്പല്‍ പരിധിയിലുള്ള ആളുകള്‍ക്ക് സാന്ത്വനവും ആശ്വാസവും നല്‍കുന്നതാണെന്ന് കാസറഗോഡ് മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് അഭിപ്രായപ്പെട്ടു.

ഷീ ഫ്രണ്ട്ലി പദ്ധതിയുടെ ഭാഗമായി നല്‍കുന്ന ലേഡീസ് അമിനിറ്റി സെന്ററിലേക്കുള്ള സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീനും സാനിറ്ററി ബര്‍ണിങ് മെഷീനും കാസര്‍കോട് മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ രവി ശങ്കറിന് കൈമാറി. കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹമീദ് ബെദിര, കാസര്‍കോട് മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിയാന ഹനീഫ്, കൗണ്‍സിലര്‍മ്മാരായ അസ്മ മഹ്മൂദ്, ആഫില ബഷീര്‍, സുമയ്യ മൊയ്തീന്‍, സമീറ അഷ്ഫാഖ്,ദുബായ് കെഎംസിസി കാസറഗോഡ് മുന്‍സിപ്പല്‍ ഉപാധ്യക്ഷന്‍ ഹസ്സന്‍ പതിക്കുന്നില്‍, സെക്രട്ടറി ബഷീര്‍ ചേരങ്കൈ, നവാസ് തുരുത്തി, പി.ടി.എ പ്രസിഡണ്ട് ഖാദര്‍ പാലോത്ത്, ടീച്ചര്‍മാരായ ജ്യോതി, ഗിരീജ സംബന്ധിച്ചു. കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ തല്‍ഹത്ത് തളങ്കര സ്വാഗതവും കോളേജ് യൂണിറ്റ് എം.എസ്.എഫ് ജനറല്‍ സെക്രട്ടറി അന്‍വര്‍ കുഞ്ഞിക്കാനം നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad