കേരളം (www.evisionnews.in): വയനാട്ടിലെ വന്യജീവി സങ്കേതത്തില്‍ തോക്കുമായി വേട്ട നടത്താന്‍ ഇറങ്ങിയ പ്രതി കീഴടങ്ങി. തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനായ ഷിജുവാണ് മുത്തങ്ങ റേഞ്ച് ഓഫീസര്‍ സുനില്‍കുമാറിന് മുന്നില്‍ കീഴടങ്ങിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പത്തിന് അര്‍ദ്ധരാത്രിയിലാണ് ഷിജു ചീരാല്‍ പൂമുറ്റം വനത്തില്‍ മൃഗങ്ങളെ വേട്ടയാടാന്‍ എത്തിയത്. വനത്തില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയില്‍ പ്രതിയുടെ ചിത്രങ്ങള്‍ പതിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് വനംവകുപ്പും പോലീസും നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തമിഴ്‌നാട് പോലീസിലാണെന്ന് കണ്ടെത്തി. നീലഗിരി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഷിജുവിനെ സസ്പെന്‍ഡ് ചെയിതിരുന്നു. സസ്പെന്‍ഷനിലായ ഷിജു പിന്നീട് ഒളിവില്‍ പോകുകയായിരുന്നു. പ്രതിയെ വനത്തിനുള്ളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് കോടതിയില്‍ ഹാജരാക്കും.
വയനാട് വന്യജീവി സങ്കേതത്തില്‍ തോക്കുമായി വേട്ട; തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍
11:12:00
0
കേരളം (www.evisionnews.in): വയനാട്ടിലെ വന്യജീവി സങ്കേതത്തില്‍ തോക്കുമായി വേട്ട നടത്താന്‍ ഇറങ്ങിയ പ്രതി കീഴടങ്ങി. തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനായ ഷിജുവാണ് മുത്തങ്ങ റേഞ്ച് ഓഫീസര്‍ സുനില്‍കുമാറിന് മുന്നില്‍ കീഴടങ്ങിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പത്തിന് അര്‍ദ്ധരാത്രിയിലാണ് ഷിജു ചീരാല്‍ പൂമുറ്റം വനത്തില്‍ മൃഗങ്ങളെ വേട്ടയാടാന്‍ എത്തിയത്. വനത്തില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയില്‍ പ്രതിയുടെ ചിത്രങ്ങള്‍ പതിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് വനംവകുപ്പും പോലീസും നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തമിഴ്‌നാട് പോലീസിലാണെന്ന് കണ്ടെത്തി. നീലഗിരി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഷിജുവിനെ സസ്പെന്‍ഡ് ചെയിതിരുന്നു. സസ്പെന്‍ഷനിലായ ഷിജു പിന്നീട് ഒളിവില്‍ പോകുകയായിരുന്നു. പ്രതിയെ വനത്തിനുള്ളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് കോടതിയില്‍ ഹാജരാക്കും.
Post a Comment
0 Comments