കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍പ്പെടുത്തി ഫണ്ടനുവദിച്ച എട്ടാം മൈല്‍- മല്ലം -റോഡ്‌മെക്കാഡം ടാറിംഗ് പ്രവര്‍ത്തി ഇഴഞ്ഞു നീങ്ങുകയാണെന്ന് മുസ്്‌ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് കമ്മിറ്റി കുറ്റപ്പെടുത്തി. മാസങ്ങള്‍ക്ക് പ്രവൃത്തി ആരംഭിച്ച തോടെ ഇതുവഴിയുള്ള ഗതാഗതം വഴി തിരിച്ചുവിട്ടത് മൂലവും റോഡ് മൊത്തം തകര്‍ന്ന് കിടക്കുന്നതിനാലും നാട്ടുകാരും യാത്രക്കാരും വളരെയധികം ദുരിതം നേരിടുകയാണ്.
പ്രവര്‍ത്തി വേഗത്തി ലാക്കി എത്രയും പെട്ടെന്ന്പൂര്‍ത്തികരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും, പി.എം.ജി.എസ്.വൈ. പദ്ധതിയില്‍പ്പെടുത്തിഫണ്ട് നുവദിച്ച് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീ കരിച്ച രണ്ടാം ഘട്ട പ്രവര്‍ത്തി ഉടന്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പ്രസിഡണ്ട് ഷെരീഫ് മല്ലത്ത്, ജനറല്‍ സെക്രട്ടറി ഹമീദ് മല്ലം, ട്രഷറര്‍ ഹമീദ് പോക്കര്‍ എന്നിവര്‍ എല്‍.എസ്.ജി.ഡി, പിഎം.ജി.എസ്.വൈ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ മാര്‍ക്ക് നിവേദനം നല്‍കി.
Post a Comment
0 Comments