വിദേശം (www.evisionnews.in): റഷ്യ ആക്രമണം കൂടുതല്‍ ശക്തമാക്കികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യുക്രെയ്‌ന് സഹായവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. റഷ്യയുടെ അധിനിവേശത്തെ ചെറുത്ത് നില്‍ക്കാന്‍ യുക്രെയ്‌ന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കുമെന്ന് ഫ്രാന്‍സ്, ജര്‍മനി എന്നിവയടക്കമുള്ള രാജ്യങ്ങള്‍ അറിയിച്ചു. ഉപരിതല മിസൈലുകളും, ആന്റി-ടാങ്ക് ആയുധങ്ങളും നല്‍കുമെന്ന് ജര്‍മ്മനിയും 1,000 ആന്റി-ടാങ്ക് ആയുധങ്ങളും 500 'സ്റ്റിംഗര്‍' ഉപരിതല മിസൈലുകളും യുക്രെയ്‌ന് നല്‍കുമെന്ന് ബെര്‍ലിനും അറിയിച്ചു.
നേരത്തെ റഷ്യയ്ക്ക് എതിരായി ഉണ്ടായിരുന്ന സ്വിഫ്റ്റ് ഉപരോധത്തിനും ജര്‍മനി പിന്തുണ നല്‍കിയിരുന്നു. യുക്രെയ്ന്‍ സൈന്യത്തിന് 2,000 മെഷീന്‍ ഗണ്ണുകളും 3,800 ടണ്‍ ഇന്ധനവും നല്‍കുമെന്ന് ബെല്‍ജിയവും അറിയിച്ചു. യുക്രെയ്‌ന് സൈനിക സഹായമായി 350 മില്യണ്‍ ഡോളര്‍ കൂടി അമേരിക്ക അനുവദിച്ചു.
Post a Comment
0 Comments