കാസര്‍കോട് (www.evisionnews.in): പിഞ്ചു കുട്ടികളടക്കമുള്ള എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ചികിത്സ കിട്ടാതെ മരിച്ച് വീഴുമ്പോഴും സെല്‍ യോഗം പോലും വിളിക്കാതെ ഇടത് സര്‍ക്കാര്‍ കാട്ടുന്ന അനാസ്ഥയ്‌ക്കെതിരെ താക്കീതായി മുസ്ലിം യൂത്ത് ലീഗ് ബ്ലാക്ക് മാര്‍ച്ച്. ബദിയടുക്കയിലെ മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സ ഒരുക്കുക, ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കുക, അടിയന്തിരമായും സെല്‍ യോഗം ചേര്‍ന്ന് വിദഗധ ചികിത്സ ഉറപ്പാക്കുക , ഉന്നത മെഡിക്കല്‍ സംഘത്തെ അയക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.
ചികിത്സ കിട്ടാതെ മരിച്ചവരോടുള്ള ദു:ഖ സൂചകമായി പ്രവര്‍ത്തകര്‍ കറുത്ത വസ്ത്രവും റിബണും ധരിച്ചാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉല്‍ഘാടനം ചെയ്തു.പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ്പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടി ,ടി.ഡി കബീര്‍, യൂസുഫ് ഉളുവാര്‍ ,എം.ബി ഷാനവാസ്, എം.സി ശിഹാബ് മാസ്റ്റര്‍ ,എം.എ നജീബ് ,ഹാരിസ് തായല്‍ ,ശംസുദ്ധീന്‍ ആവിയില്‍,ഹാരിസ് അങ്കക്കളരി ,ബാത്ത്ഷ പൊവ്വല്‍ , റഹ്‌മാന്‍ ഗോള്‍ഡന്‍,റഫീഖ് കോളേട്ട് ,എം.പി നൗഷാദ് ,നൂറുദ്ധീന്‍ ബെളിഞ്ച, എം പി ഖാലിദ്,ഹാരിസ് ബെദിര ,റൗഫ് ബാവിക്കര,ഖാദര്‍ ആലുര്‍ , ആസിഫ് ബല്ല, സിദ്ധീഖ് ദണ്ഡഗോളി, തളങ്കര ഹക്കിം അജ്മല്‍, പി.ബി ഷഫീഖ്, മുത്തലിബ് ബേര്‍ക്ക, സലാം ചെര്‍ക്കള, മാലിക്ക് സി.എം., ശംസുദ്ദീന്‍ കിന്നിംങ്കാര്‍, കെ.എം.എ റഹ്‌മാന്‍, ഷരീഫ്പന്നടുക്കം, അബൂബക്കര്‍ കടാങ്കോട്, ഷരീഫ് മല്ലത്ത്, യൂനുസ് വടകരമുക്ക്, ഇഖ്ബാല്‍ വെള്ളിക്കോത്ത്, ഖലീല്‍ സിലോണ്‍, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍ പ്രസംഗിച്ചു.
Post a Comment
0 Comments