കാസര്‍കോട് (www.evisionnews): ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി പാതയോരങ്ങളിലെ പല ഓട്ടോ ടാക്‌സി സ്റ്റാന്റുകളും താല്‍ക്കാലികമായി ഒഴിവാക്കേണ്ടിവന്ന സാഹചര്യത്തില്‍ സൗകര്യപ്രദമായ രീതിയില്‍ പുന:സ്ഥാപിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് മോട്ടോര്‍ ആന്റ് എന്‍ജിനിയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എസ്ടിയു) ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കുന്ന സാഹചര്യത്തില്‍ സ്റ്റാന്റുകള്‍ക്ക് സ്ഥിരം സംവിധാനം വികസന ആക്ഷന്‍ പ്ലാനില്‍ തന്നെ ഉള്‍പ്പെടുത്തി തൊഴിലാളികള്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കണം.
മോട്ടോര്‍ ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ഷരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. ശംസീര്‍ തൃക്കരിപ്പൂര്‍ സ്വാഗതം പറഞ്ഞു. എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, എ.എ അമീര്‍ ഹാജി, എസ്.എം അബ്ദുല്‍ റഹ്മാന്‍, സുബൈര്‍ മാര, ഹാരിസ് ബോവിക്കാനം, ഖലീല്‍ പടിഞ്ഞാര്‍, അഹമ്മദ് കപ്പണക്കാല്‍, മൊയ്‌നുദ്ദീന്‍ ചെമ്മനാട്, റഫീഖ് ഉളിയത്തടുക്ക, എം.വി അഷറഫ് തൃക്കരിപ്പൂര്‍, ബഷീര്‍ ചൊവ്വേരി, മുഹമ്മദ് അഷറഫ് പടന്നക്കാട്, പി. മുഹമ്മദ്, നിയാസ് മേല്‍പറമ്പ്, നൗഷാദ് സുല്‍ത്താന്‍, കെ.എന്‍ അബ്ദുല്‍ ജബ്ബാര്‍, ഉമ്മര്‍ കുണിയ, എം.കെ ഇബ്രാഹിം ചെങ്കള പ്രസംഗിച്ചു.
Post a Comment
0 Comments