ദേശീയം (www.evisionnews.in): മുംബൈയില്‍ രാത്രി സഞ്ചാരത്തിന് ഇനി നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ലെന്നും നഗരത്തിലെ ബീച്ചുകള്‍, പാര്‍ക്കുകള്‍, പൂന്തോട്ടങ്ങള്‍ എന്നിവ സാധാരണ സമയമനുസരിച്ച് തുറന്ന് പ്രവര്‍ത്തിക്കാമെന്നും ബിഎംസി പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു. റെസ്റ്റോറന്റുകള്‍ക്കും തിയേറ്ററുകള്‍ക്കും സാധാരണ സമയമനുസരിച്ച് പ്രവര്‍ത്തനം തുടരാനും നഗരസഭ അനുവാദം നല്‍കി. എന്നാല്‍ മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ ഇനിയും കാത്തിരിക്കണം.
മഹാരാഷ്ട്ര സര്‍ക്കാര്‍ മുംബൈ ഉള്‍പ്പെടെ 11 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലാണ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചത്. ഒരു മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകളുടെ കണക്ക് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതിന് ശേഷമാണ് തീരുമാനം. സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളില്‍ അതാത് പ്രദേശത്തെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്ക് കേസുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള അനുവാദവും നല്‍കി.
Post a Comment
0 Comments