കാസര്‍കോട് (www.evisionnews.in): എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ചികിത്സ കിട്ടാതെ മരിച്ചു വീഴുമ്പോഴും സെല്‍ യോഗം പോലും വിളിച്ചു ചേര്‍ക്കാതെ ജില്ലാ ഭരണകൂടവും സര്‍ക്കാറും എന്‍ഡോസള്‍ഫാന്‍ ഇരകളോട് കാണിക്കുന്ന നീതികേടിനെതിരെ 17ന് കലക്ട്രേറ്റിലേക്ക് ബ്ലാക്ക് മാര്‍ച്ച് നടത്താന്‍ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു.
ഒരുമാസത്തിന് ഇടയില്‍ മൂന്നു കുട്ടികളാണ് ചികിത്സ ലഭിക്കാതെ മരണപ്പെട്ടത് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എന്‍ഡോസള്‍ഫാന്‍ സെല്ലിന് നാഥനില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, യൂസുഫ് ഉളുവാര്‍, എം.ബി ഷാനവാസ്, എം.സി ശിഹാബ്, എം.എ നജീബ്, ശംസുദ്ധീന്‍ ആവിയില്‍, ഹാരിസ് അങ്കകളരി, റഫീഖ് കേളോട്ട്, എംപി നൗഷാദ്, എ.ജി.സി ഷംസാദ്, നൂറുദ്ധീന്‍ ബെളിഞ്ചം, സിദ്ധീഖ് സന്തോഷ് നഗര്‍, റൗഫ് ബായിക്കര, ടിഎസ് നജീബ്, ബി.എം മുസ്തഫ, ഹാരിസ് ബെദിര, ഖാദര്‍ ആലൂര്‍, ആസിഫ് ബല്ല, ടിവി റിയാസ്, തളങ്കര ഹക്കിം അജ്മല്‍, മുത്തലിബ് ബേര്‍ക്ക, സലാം ചെര്‍ക്കളം, എം.എ ഖലീല്‍, ശംസുദ്ധീന്‍ കിന്നിംങ്കാര്‍, കെ.എംഎ റഹ്‌മാന്‍ കാപ്പില്‍, മുഹമ്മദ് സുല്‍വാന്‍, ഷെരീഫ് പന്നടുക്കം, ശാഹുല്‍ ഹമീദ് നിസാര്‍, അബൂബക്കര്‍ കടാങ്കോട്, സൈനുല്‍ ആബിദീന്‍ നഷാത്ത്, ഷരീഫ് മല്ലത്ത്, റമീസ് ആറങ്ങാടി, യൂനുസ് വടകരമുക്ക്, ഇഖ്ബാല്‍ വെള്ളിക്കോത്ത്, ഖലീല്‍ റഹ്‌മാന്‍ അനസ് എതിര്‍ത്തോട് പ്രസംഗിച്ചു.
Post a Comment
0 Comments