Type Here to Get Search Results !

Bottom Ad

ബി.ജെ.പി പ്രവര്‍ത്തകന്റെ ബോംബ് നിര്‍മാണത്തിനിടെ തകര്‍ന്ന കൈപ്പത്തി മുറിച്ചുമാറ്റി

Top Post Ad


വടകര (www.evisionnews.in): ചെരണ്ടത്തൂരില്‍ ബോംബ് നിര്‍മാണത്തിനിടെ വീടിനുമുകളിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി മുറിച്ചുമാറ്റി. ചെരണ്ടത്തൂര്‍ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിനാണ് സ്ഫോടനത്തിനിടെ പരിക്കേറ്റിരുന്നത്. സ്ഫോടനത്തില്‍ ചിതറിയ വലത് കൈപ്പത്തിയാണ് മുറിച്ചുമാറ്റിയത്. ഇടത് കൈപ്പത്തിയുടെ മൂന്ന് വിരലുകളും നഷ്ടമായിട്ടുണ്ട്. മൂന്നു പടക്കങ്ങളില്‍ നിന്ന് വെടി മരുന്ന് ശേഖരിച്ച് ചാക്ക് നൂല്‍ കൊണ്ട് വരിഞ്ഞ് മുറുക്കുന്നതിനിടയിലാവാം സ്ഫോടനം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. സ്ഫോടന സ്ഥലത്ത് നിന്ന് തന്നെ ചാക്ക് നൂല്‍, കരിങ്കല്ല് തുടങ്ങിയ ബോംബ് നിര്‍മാണ സാമഗ്രികള്‍ കണ്ടെത്തിയിരുന്നു.

Below Post Ad

Tags

Post a Comment

0 Comments