Type Here to Get Search Results !

Bottom Ad

മദ്രസയില്‍ അതിക്രമിച്ചു കയറിയ സംഘം അധ്യാപകരെ മര്‍ദിച്ചു: മൂന്നു പേര്‍ക്ക് പരിക്ക്


ബോവിക്കാനം (www.evisionnews.in): യോഗത്തിനിടെ മദ്രസയില്‍ അതിക്രമിച്ചു കയറിയ സംഘം അധ്യാപകരെ മര്‍ദിച്ചു. ഫര്‍ണിച്ചറുകള്‍ തല്ലിതകര്‍ത്തു. ബോവിക്കാനം മുതലപ്പാറ അന്‍സാറുല്‍ ഇസ്‌ലാം മദ്രസയിലെ സദര്‍ മുഅല്ലിമും സമസ്ത മുദരിബുമായ ഷാഹുല്‍ ഹമീദ് ദാരിമി, അധ്യാപകരായ അഹമ്മദ് മുസ്‌ലിയാര്‍, ഷക്കീര്‍ മൗലവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. മദ്രസയിലെ ഒരു വിദ്യാര്‍ഥിയുമായി ബന്ധപ്പെട്ട് പഠന സംബന്ധമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാധാന യോഗം വിളിച്ചിരുന്നു. ഇതിനിടെയായിരുന്നു അക്രമം. പരിക്കേറ്റവരെ ചെങ്കളയിലെ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad