കാസര്‍കോട് (www.evisionnews.in): 13.09ഗ്രാം എംഡിഎംഎയുമായി ചെര്‍ക്കള സ്വദേശിയായ യുവാവ് അറസ്റ്റില്‍. ചെര്‍ക്കള റഹ്്മത്ത് നഗര്‍ കമ്മട്ട ഹൗസിലെ മുഹമ്മദ് ഷരീഫ് (32) നെയാണ് വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ വിവി. മനോജ്, എസ്.ഐ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പ്രതി ശരീര സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തു മിസ്റ്റര്‍ ഏഷ്യ പട്ടം നേടിയിട്ടുണ്ട്. കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ഐപിഎസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പ്രതിയുടെ ബെഡ് റൂമില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. വിദ്യാനഗര്‍ സ്റ്റേഷനിലെ എസ്.ഐ വിനോദ്, പോലീസുകാരായ സലീം, ശ്യാം, നിഷാന്ത്, പ്രശാന്തി. ഹോംഗാര്‍ഡ് കൃഷ്ണന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
13ഗ്രാം എംഡിഎംഎയുമായി ചെര്‍ക്കള സ്വദേശിയായ യുവാവ് അറസ്റ്റില്‍
12:01:00
0

Post a Comment
0 Comments