Type Here to Get Search Results !

Bottom Ad

രാജ്യ സുരക്ഷയ്ക്ക് ഭീഷണി; 54 ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്രം


ദേശീയം (www.evisionnews.in): രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായ 54 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കാന്‍ കേന്ദ്രം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യക്കാരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് വിശദീകരണം. ചൈന പോലുള്ള വിദേശ രാജ്യങ്ങളിലെ സെര്‍വറുകളിലേക്ക് ഈ ആപ്പുകള്‍ ഇന്ത്യക്കാരുടെ സെന്‍സിറ്റീവ് ഡാറ്റ കൈമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിരോധന ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഐ.ടി മന്ത്രാലയം വ്യക്തമാക്കി. സ്വീറ്റ് സെല്‍ഫി എച്ച്ഡി, ബ്യൂട്ടി ക്യാമറ സെല്‍ഫി ക്യാമറ, വിവ വീഡിയോ എഡിറ്റര്‍, ഇക്വലൈസര്‍ & ബാസ് ബൂസ്റ്റര്‍, ടെന്‍സെന്റ് എക്‌സ്‌റിവര്‍, കാംകാര്‍ഡ് ഫോര്‍ സെയില്‍സ്ഫോഴ്‌സ് എന്റര്‍, ഓണ്‍മിയോജി അരീന, ഐസോലന്‍ഡ് 2: ആഷസ് ഓഫ് ടൈം ലൈറ്റ്, ആപ്പ്‌ലോക്ക്, ഡ്യുവല്‍ സ്‌പേസ് ലൈറ്റ് എന്നിവ നിരോധിക്കപ്പെടുന്ന ആപ്പുകളില്‍ ഉള്‍പ്പെടുന്നു.




Post a Comment

0 Comments

Top Post Ad

Below Post Ad