കാസര്‍കോട് (www.evisionnews.in): വില്‍പ്പനക്ക് കൊണ്ടുവന്ന എംഡിഎംഎ മയക്കുമരുന്നുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കള നാലാം മൈലില്‍ താജ് അപ്പാര്‍ട്ടുമെന്റിലെ അബ്ദുല്‍ മുനവറിനെ (24)യാണ് വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ വി.വി മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ നായന്മാര്‍ മൂലയില്‍ വെച്ചാണ് മുനവറിനെ പൊലീസ് പിടികൂടിയത്.
പതിനൊന്ന് ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്ന് പിടികൂടി. മയക്കുമരുന്ന് ഉപയോഗിച്ച അഞ്ചുപേരെയും പൊലീസ് പിടികൂടി. മുഹമ്മദ് സാജിദ് (27), യാഫര്‍ അറാഫത്ത് (22), എആസിഫ് (22), മുഹമ്മദ് ഷുഹൈദ് (29), മുഹമ്മദ് ഹുസൈന്‍ (28) എന്നിവരാണ് പിടിയിലായത്. ലഹരി വസ്തു ഉപയോഗിച്ചതിന് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ മൂന്നുപേര്‍ക്ക് എംഡിഎംഎ നല്‍കിയത് മുനവറാണ്. ഗ്രാമിന് 3500 രൂപ നിരക്കിലാണ് മുനവര്‍ എംഡിഎംഎ വില്‍പ്പന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ബംഗളൂരുവില്‍ നിന്നാണ് മുനവര്‍ എംഡിഎംഎ കൊണ്ടുവന്നതെന്നും യുവാക്കളെയും ഇതരസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് വില്‍പ്പനയെന്നും പൊലീസ് പറഞ്ഞു. വിദ്യാനഗര്‍ എസ്‌ഐ കെ പ്രശാന്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗണേഷ്, ശിവപ്രസാദ്, ഡ്രൈവര്‍ നാരായണന്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. ജില്ലയിലേക്ക് അടുത്തകാലത്തായി കഞ്ചാവ്, ലഹരി മരുന്നു കടത്ത് വ്യാപകമായിരിക്കുകയാണ്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ നിന്നാണ് കഞ്ചാവ്, മയക്കുമരുന്ന് പിടികൂടിയത്.
Post a Comment
0 Comments