ഉദുമ (www.evisionnews.in): അംബേദ്കര്‍ കോളജില്‍ എസ്.എഫ്.ഐ അക്രമണത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തകന്‍ പരിക്കേറ്റു. കോളജ് വിദ്യാര്‍ഥി ഉനൈബിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കഴിഞ്ഞ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് സമയത്ത് കോളജ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും വാട്ട്‌സ് ആപ്പിലൂടെ എസ്.എഫ്.ഐ നേതാവിന്റെ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാം എന്ന് പറഞ്ഞുകൊണ്ടുള്ള ശബ്ദരേഖ പുറത്തുവരികയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് തിരഞ്ഞെടുപ്പു ദിവസം അക്രമണത്തിന് മുതിര്‍ന്നില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം കോളജ് തുറന്ന ദിവസം തന്നെ പുറത്തു നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരടക്കം മാരകായുധങ്ങളുമായി അക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ എംഎസ്എഫ് ഉദുമ മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അക്രമണത്തിനിരയായ വിദ്യാര്‍ഥിക്ക് നീതി വേണമെന്നും അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ചട്ടഞ്ചാല്‍: കാമ്പസുകളിലെ സമാധാനം തകര്‍ക്കുന്ന എസ്എഫ്‌ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ കാമ്പസുകളില്‍ ജനാധിപത്യ പ്രതിരോധം ഉയരണമെന്ന് യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ്് റഊഫ് ബായിക്കരയും ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ആലൂറും ആവശ്യപ്പെട്ടു. പെരിയ അംബേദ്ക്കര്‍ കോളജിലെ എം.എസ്.എഫ് പ്രവര്‍ത്തകനെ വധഭീഷണി മുഴക്കി അക്രമിച്ച ക്രിമിനലുകളെ നിയമത്തിന് കൊണ്ടു വന്ന് ശിക്ഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments