Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലയില്‍ ഒമിക്രാണ്‍ കേസുകള്‍ 17 ആയി


കാസര്‍കോട് (www.evisionnews.in): ജില്ലയില്‍ കോവിഡ് വകഭേദമായ ഒമിക്രോണ്‍ പോസിറ്റീവ് കേസുകള്‍ 17ആയി. ജനുവരി ആദ്യവാരത്തിലാണ് ജില്ലയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 731 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 890 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5053 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1153.

വീടുകളില്‍ 17080 പേരും സ്ഥാപനങ്ങളില്‍ 523 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 17603 പേരാണ്. പുതിയതായി 1699 പേരെ നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2491 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 333 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1352 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 714 പേര്‍ നിരീക്ഷണത്തിലായി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 890 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ഇതുവരെ 1,61,909 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,54,456 പേര്‍ ജില്ലയില്‍ നെഗറ്റീവായി.

Post a Comment

0 Comments

Top Post Ad

Below Post Ad