ആദൂര്‍ (www.evisionnews.in): പ്രണയത്തിന്റെ പേരിലുള്ള അക്രമണത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം വിവാഹാലോചനയുമായെത്തിയ കാമുകന്റെ ബന്ധുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് അക്രമണത്തില്‍ കലാശിച്ചത്.
പെണ്‍കുട്ടിയുടെ ബന്ധുക്കളായആദൂര്‍ ദേലംപാടി നുജി ബട്ടുവിലെ വാസു നായിക് (49), സഹോദരങ്ങളായ ശങ്കരന്‍, ജഗദീശന്‍, സോമശേഖരന്‍ എന്നിവര്‍ക്കും മറുഭാഗത്ത് ജിബട്ടുവിലെ ചേതന്‍കുമാര്‍, ചന്ദന്‍, പ്രീതന്‍ എന്നിവര്‍ക്കും പരിക്കേറ്റു. വാസുനായികിനും ശങ്കരനും കത്തിക്കുത്തിലാണ് പരിക്കേറ്റത്. കാമുകന്റെ ബന്ധുക്കളാണ് ഇവരെ അക്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 12മണിയോടെ ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടയില്‍ ചേതന്‍കുമാര്‍, സഹോദരങ്ങളായ ചന്ദന്‍, പ്രീതന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്നാണ് പരാതി.വാസു നായികും സഹോദരന്‍ ശങ്കരനും കാസര്‍കോട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടുകാര്‍ വിവാഹത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ഇതിന്റെ വിരോധം വച്ച് തന്നെയും സഹോദരങ്ങളെയും കത്തി കൊണ്ടും ഇരുമ്പുവടി കൊണ്ടും അക്രമിക്കുകയായിരുന്നുവെന്ന് വാസു നായിക് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം, തന്നെയും സഹോദരങ്ങളെയും ആക്രമിച്ചുവെന്ന് കാണിച്ച് ചേതന്‍ കുമാറും ആദൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Post a Comment
0 Comments