ദേശീയം (www.evisionnews.in): ഉത്തര്‍പ്രദേശില്‍ വിവാഹ ആഘോഷത്തിനിടെ കിണറ്റില്‍ വീണ് ഒരു കുട്ടിയുള്‍പ്പെടെ 13 സ്ത്രീകളും പെണ്‍കുട്ടികളും മരിച്ചു. രണ്ട് പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. കുഷിനഗര്‍ ജില്ലയിലെ നെബുവ നൗറംഗിയയിലാണ് സംഭവം. ഇന്നലെ രാത്രി 8.30 ഓടെയാണ് അപകടം ഉണ്ടായത്. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങിനിടെ സ്ത്രീകളും കുട്ടികളും പഴയ കിണറിന് മുകളിലുള്ള സ്ലാബില്‍ ഇരിക്കുകയായിരുന്നു. എന്നാല്‍ ഭാരം താങ്ങാനാവാതെ സ്ലാബ് തകര്‍ന്ന് മുകളില്‍ ഇരുന്നവര്‍ കിണറ്റിലേക്ക് വീണു. അപകടത്തില്‍പ്പെട്ടവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 13 പേര്‍ മരിച്ചിരുന്നു.
വിവാഹ ആഘോഷത്തിനിടെ കുട്ടിയുള്‍പ്പെടെ 13 പേര്‍ കിണറ്റില്‍ വീണ് മരിച്ചു
11:55:00
0
ദേശീയം (www.evisionnews.in): ഉത്തര്‍പ്രദേശില്‍ വിവാഹ ആഘോഷത്തിനിടെ കിണറ്റില്‍ വീണ് ഒരു കുട്ടിയുള്‍പ്പെടെ 13 സ്ത്രീകളും പെണ്‍കുട്ടികളും മരിച്ചു. രണ്ട് പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. കുഷിനഗര്‍ ജില്ലയിലെ നെബുവ നൗറംഗിയയിലാണ് സംഭവം. ഇന്നലെ രാത്രി 8.30 ഓടെയാണ് അപകടം ഉണ്ടായത്. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങിനിടെ സ്ത്രീകളും കുട്ടികളും പഴയ കിണറിന് മുകളിലുള്ള സ്ലാബില്‍ ഇരിക്കുകയായിരുന്നു. എന്നാല്‍ ഭാരം താങ്ങാനാവാതെ സ്ലാബ് തകര്‍ന്ന് മുകളില്‍ ഇരുന്നവര്‍ കിണറ്റിലേക്ക് വീണു. അപകടത്തില്‍പ്പെട്ടവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 13 പേര്‍ മരിച്ചിരുന്നു.
Post a Comment
0 Comments