കാസര്‍കോട് (www.evisionnews.in): എസ്.വൈ.എസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളെ കുറിച്ച് മേഖല- പഞ്ചായത്ത്- ശാഖാ കമ്മിറ്റികളെ ബോധവല്‍ക്കരിക്കുന്നതിന്ന് വേണ്ടി തെക്കന്‍, വടക്കന്‍ എന്നീ രണ്ട് മേഖലകളായി തിരിച്ച് നേതൃസംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ കാഞ്ഞങ്ങാട് ശംസുല്‍ ഉലമ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന എസ്.വൈ.എസ്. കാസര്‍കോട് ജില്ലാ നേതൃസംഗമം തീരുമാനിച്ചു.
ഫെബ്രുവരി 12ന് രാവിലെ 11 മണിക്ക് കുമ്പള ഇമാം ശാഫി അക്കാദമിയില്‍ നടക്കുന്ന വടക്കന്‍ മേഖല നേതൃസംഗമത്തില്‍ മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, മുള്ളേരിയ്യ, ചെര്‍ക്കള എന്നീ മേഖല പരിധിയിലെയും ഉച്ചയ്ക്ക് 2.30ന് കാഞ്ഞങ്ങാട് ശംസുല്‍ ഉലമ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന തെക്കന്‍ മേഖല നേതൃ സംഗമത്തില്‍ ഉദുമ, കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂര്‍ എന്നീ മേഖലകളിലേയും മേഖല ഭാരവാഹികള്‍, പഞ്ചായത്ത് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, ശാഖ പ്രസിഡന്റ്/ ജനറല്‍ സെക്രട്ടറി പങ്കെടുക്കും.
രണ്ടു സംഗമങ്ങളിലും സംസ്ഥാന വൈസ് പ്രസിഡന്റ് മലയമ്മ അബൂബക്കര്‍ ബാഖവി ക്ലാസിന് നേതൃത്വം നല്‍കും. ജില്ലാ നേതൃസംഗമത്തില്‍ ജില്ലാ പ്രസിഡന്റ് പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ സി.കെ.കെ മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹംസ ഹാജി പളളിപ്പുഴ ആമുഖഭാഷണം നടത്തി.മുബാറക്ക് ഹസൈനാര്‍ ഹാജി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, റഷീദ് ബെളിഞ്ചം, അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍, അബൂബക്കര്‍ സാലൂദ് നിസാമി, മൊയ്തീന്‍ കുഞ്ഞി മൗലവി കുന്നുംകൈ, ലത്തീഫ് മൗലവി ചെര്‍ക്കള, ലത്തീഫ് മൗലവി മാവിലാടം, കെ.എന്‍.പി അബ്ദുല്ല ഹാജി,നാസര്‍ കല്ലൂരാവി, മൊയ്തു ചെര്‍ക്കള, മുഹമ്മദലി കോട്ടപ്പുറം, മുല്‍ക്കി അബ്ദുല്ല മൗലവി, ഫോറയിന്‍ മുഹമ്മദ്, റഊഫ് ബാവിക്കര, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ പടന്ന, അബ്ദുറഹിമാന്‍ ഹാജി കടമ്പാര്‍, അബൂബക്കര്‍ മൗലവി പാത്തൂര്‍, മൊയ്തീന്‍ കുഞ്ഞി കമ്പല്ലൂര്‍, റിയാസ് മൊഗ്രാല്‍ സംബന്ധിച്ചു.
Post a Comment
0 Comments