കാസര്‍കോട് (www.evisionnews.in): യുവതയെ പോരാട്ട വീഥിയില്‍ ശാക്തീകരിക്കാനുളള കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നൂതന ചിന്തകള്‍ പകര്‍ന്നുനല്‍കുന്നതിനും മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് നിയോജക മണ്ഡലം 'ലീഡ്' എക്‌സിക്യൂട്ടിവ് കേമ്പ് ഇന്ന് മാന്യ വിന്‍ടച്ച് റിസോര്‍ട്ടില്‍ നടക്കും. വൈകിട്ട് മൂന്നിന് പതാക ഉയര്‍ത്തും.
കേമ്പില്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുനിസിപ്പല്‍ പഞ്ചായത്ത് പ്രസിഡന്റ്/ ജനറല്‍ സെക്രട്ടറി/ ട്രഷറര്‍ എന്നിവരാണ് അംഗങ്ങള്‍. സമദ് പൂക്കാട്, അഡ്വ: ഹനീഫ് ഹുദവി, സെഷനുകളില്‍ സംവദിക്കും. മുസ്്‌ലിം ലീഗ് സംസ്ഥാന ജില്ലാ മണ്ഡലം പോഷക സംഘടന നേതാക്കള്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് സിദ്ധീഖ് സന്തോഷ് നഗര്‍, ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിരയും അറിയിച്ചു.
Post a Comment
0 Comments