(www.evisionnews.in )വാക്‌സിന്‍ വിരുദ്ധ നിലപാട് സ്വീകരിച്ച ചെക്ക് ഗായിക ഹന ഹോര്‍ക (57) കോവിഡ് ബാധിച്ച് മരിച്ചു. വാക്‌സിനേഷന്‍ എടുക്കുന്നതിനേക്കാള്‍ രോഗം പിടിപെടുന്നതാണ് നല്ലതെന്നായിരുന്നു ഇവരുടെ നിലപാട്. ഭര്‍ത്താവും മകനും വാക്‌സിന്‍ സ്വീകരിച്ചിട്ടും ഇവര്‍ അതിന് തയാറാകാതെ രോഗം മനപൂര്‍വ്വം ക്ഷണിച്ച് വരുത്തുകയായിരുന്നു.
താന്‍ കോവിഡിനെ അതീജീവിച്ചെന്നും അല്‍പ്പം തീവ്രമായിരുന്നുവെന്നും മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഹന ട്വീറ്റ് ചെയ്തിരുന്നു. പൊതുപരിപാടികളില്‍ പങ്കെടുക്കാനുള്ള ആഗ്രഹവും അവര്‍ പ്രകടിപ്പിച്ചിരുന്നു.
ചെക്ക് റിപബ്ലിക്കില്‍ പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതിനും യാത്രകള്‍ക്കും ബാറുകളും റെസ്റ്റോറന്റുകളും സന്ദര്‍ശിക്കുന്നതിനും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ അടുത്തിടെ കോവിഡ് വന്നു മാറിയതിന്റെ രേഖയോ വേണം. വാക്‌സിന്‍ വിരോധിയായ ഹന അവ സ്വീകരിക്കാന്‍ തയാറാകാതെ കോവിഡ് രോഗം വരുത്തിവയ്ക്കുകയായിരുന്നു.
Post a Comment
0 Comments