മംഗളൂരു (www.evisionnews.in): കൊറഗജ്ജയെ അപമാനിക്കുന്ന തരത്തില്‍ വിവാഹ വീട്ടില്‍ നവവരന വേഷംകെട്ടിച്ച സംഭവത്തില്‍ രണ്ടുപേരെ കര്‍ണാടക വിട്‌ല പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഹ്മദ് മുജിതാബ് (28), മൊയ്തീന്‍ മുനീസ് (19) എന്നിവരാണ് അറസ്റ്റിലായത്. തുളുനാട്ടിലെ ആരാധനാമൂര്‍ത്തിയായ കൊറഗജ്ജയുടെ വേഷം ധരിച്ച് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വരന് വേണ്ടിയും അന്വേഷണം തുടരുകയാണ്.
കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉമറുല്ല ബാസിതിന്റെ വിവാഹമാണ് വിവാദമായത്. മംഗളൂറു ബണ്ട് വാള്‍ താലൂക് പരിധിയിലാണ് വധൂഗൃഹം. ആഭാസകരമായ രീതിയില്‍ വേഷം കെട്ടിയായിരുന്നു വരന്‍ വധൂഗൃഹത്തിലെത്തിയത്. ഇതിന്റെ വീഡിയോ വൈറലാവുകയും യുവാവിനും കൂട്ടുകാര്‍ക്കുമെതിരെ വ്യാപക വിമര്‍ശന ഉയരുകയും ചെയ്തിരുന്നു. അതിനിടെ ക്ഷമാപണം നടത്തി വരന്‍ രംഗത്തെത്തിയിരുന്നു.
Post a Comment
0 Comments