Type Here to Get Search Results !

Bottom Ad

തമിഴ്നാട്ടിലെ പടക്കശാലയില്‍ വന്‍ സ്ഫോടനം; അഞ്ചു പേര്‍ മരിച്ചു


ചെന്നൈ (www.evisionnews.in): തമിഴ്നാട്ടിലെ പടക്ക നിര്‍മ്മാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. ശ്രീവില്ലിപുത്തൂരിന് സമീപമുള്ള പടക്കശാലയിലാണ് സ്ഫോടനം നടന്നത്. പത്തോളം പേര്‍ക്ക് പരിക്കേറ്റു. നൂറിലധികം തൊഴിലാളികളുള്ള പടക്ക നിര്‍മാണശാലയാണ് ഇത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തീപിടിത്തത്തില്‍ ഏഴ് വെയര്‍ഹൗസുകളും ഷെഡുകളും പൂര്‍ണമായും കത്തിനശിച്ചു.

പരിക്കേറ്റവരെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്താണ് അപടകകാരമണമെന്ന് വ്യക്തമായിട്ടില്ല. രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനിടെയുണ്ടായ തീപിടിത്തമാണ് സ്‌ഫോടനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.













Tags

Post a Comment

0 Comments

Top Post Ad

Below Post Ad