കാസര്‍കോട് (www.evisionnews.in): ബഹ്‌റൈനിലെ പ്രമുഖ ബിസിനസ്റ്റ് ഗ്രൂപ്പായ സിംസ് ഇവിഷന്‍ പത്താം വാര്‍ഷികാഘോഷ പരിപാടിയുടെ പ്രയോചകരാവും. പരിപാടിയുടെ പ്രചാരണ ബോര്‍ഡ്‌സിംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സലിം തളങ്കര ഇവിഷന്‍ എംഡി സൈനുദ്ധീന്‍ തന്‍സിറിന് കൈമാറി. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. മാര്‍ച്ച് അഞ്ചിന് കാസര്‍കോട് ടൗണ്‍ ഹാളില്‍ സംഗീത ഉത്സവ്, ടെക്കീസ് പാര്‍ക്കില്‍ നെറ്റിസണ്‍ മീറ്റ്, ഫെബ്രുവരി ആദ്യവാരം മെഹന്തി, കേയ്ക്ക് ഫെസ്റ്റ്, ഫെബ്രുവരി 19ന് കോഴിക്കോട് വച്ച് ബിസിനസ് മീറ്റ്, റാണിപുരത്ത് ഫാമിലി മീറ്റ്, കാരുണ്യ വര്‍ഷം പദ്ധതിയുടെ ഭാഗമായി വാട്ടര്‍ കൂളര്‍ വിതരണം, പൊതിച്ചോര്‍ വിതരണം, കാസര്‍കോട് ഷോപ്പിംഗ് ഫെസ്റ്റിവെല്‍ എന്നിവ സംഘടിപ്പിക്കും.
Post a Comment
0 Comments