Type Here to Get Search Results !

Bottom Ad

പൂര്‍വികര്‍ കൈമാറിവന്ന രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല, ലീഗുമായി ബന്ധം തുടരും: സമസ്ത


കോഴിക്കോട് (www.evisionnews.in): സമസ്തയുടെ പൂര്‍വികര്‍ കൈമാറിവന്ന രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് കോഴിക്കോട് ചേര്‍ന്ന സമസ്ത കേന്ദ്ര മുശാവറയില്‍ തീരുമാനം. ഇതില്‍ സമസ്തക്കുള്ളില്‍ അഭിപ്രായ വ്യത്യാസമില്ല. കൂടിയാലോചനയില്ലാതെ തീരുമാനങ്ങള്‍ ആരും പ്രഖ്യാപിക്കരുത്. സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നും മുന്നറയിപ്പ്. വഖഫ് വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിന് അടുത്ത നിയമസഭാ സമ്മേളനം വരെ കാത്തിരിക്കാനും യോഗത്തില്‍ ധാരണയായി. സമസ്തയും ലീഗും ഒന്നാണെന്ന വിലയിരുത്തല്‍ നടത്തരുത്. അതേസമയം, ലീഗുമായുള്ള പാരമ്പര്യ ബന്ധം തുടരുമെന്നും അഭിപ്രായമുയര്‍ന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad