(www.evisionnews.in) കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ 19-കാരനെ കുത്തിക്കൊന്ന കേസില്‍ നാല് ആര്‍.എസ്.എസ്സുകാര്‍ പിടിയിലായി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. നാര്‍ഗുണ്ട് ടൗണില്‍ ചായക്കട നടത്തുന്ന സമീര്‍ ഷാഹ്പൂര്‍ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം സമീറിനെയും സുഹൃത്തായ ഷംസീറിനെയും മാരകായുധങ്ങളുമായി എത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
ഇരുവരെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും സമീര്‍ മരിച്ചു. 15ഓളം പേര്‍ അടങ്ങുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഒരു പ്രകോപനവുമില്ലാതെ ഇരുവരെയും ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സമീറും സുഹൃത്തും തിങ്കളാഴ്ച രാത്രി ഏഴരയോടെ ടൗണില്‍ നിന്നു മടങ്ങിയപ്പോള്‍ സംഘം ഇവരുടെ ബൈക്ക് തടയുകയും മാരക ആയുധങ്ങളുമായി ആക്രമിക്കുകയും ചെയ്തു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നു.
Post a Comment
0 Comments