കേരളം (www.evisionnews.in): അന്തരിച്ച പി.ടി തോമസ് എം.എല്‍.എയുടെ മരണാനന്തര ചടങ്ങുകളില്‍ പൂക്കള്‍ വാങ്ങിയതില്‍ ക്രമക്കേട് നടത്തിയതില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. മൃതദേഹം കാക്കനാട് കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചതിന്റെ ചെലവുകണക്കില്‍ തൃക്കാക്കര നഗരസഭാ ഭരണസമിതി തട്ടിപ്പ് നടത്തിയതായി സ്വതന്ത്ര കൗണ്‍സിലര്‍ പി.സി. മനൂപ് നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കി.
പൊതുദര്‍ശനത്തിലേക്ക് പൂക്കള്‍ വാങ്ങിയതില്‍ മാത്രം 1,27,000 രൂപയുടെ ബില്ലാണ് നഗരസഭയ്ക്ക് നല്‍കിയത്. 35,000 രൂപയുടെ ഭക്ഷണവും വാങ്ങിയിരുന്നു. ഈ കണക്കുകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. മൃതദേഹത്തിലോ മരണാനന്തര ചടങ്ങുകളിലോ പൂക്കള്‍ ഉപയോഗിക്കരുതെന്ന പി.ടി. തോമസിന്റെ അന്ത്യാഭിലാഷത്തിന് വിപരീതമായാണ് കാര്യങ്ങള്‍ നടന്നതെന്നും പരാതിയില്‍ പറയുന്നു.
Post a Comment
0 Comments