Type Here to Get Search Results !

Bottom Ad

മാലിക് ദീനാര്‍ ഫാര്‍മസി കോളജ് എന്‍.എസ്.എസ് യൂണിറ്റ് രക്തദാന കേമ്പ് നടത്തി


കാസര്‍കോട് (www.evisionnews.in): മാലിക് ദീനാര്‍ ഫാര്‍മസി കോളജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ സപ്തദിന കേമ്പിനോട് അനുബന്ധിച്ച് കാസര്‍കോട് രുധിര സേനയുമായി സഹകരിച്ച് രക്തദാന കേമ്പ് നടത്തി. പ്രിന്‍സിപ്പല്‍ ഡോ: അജിത് ബാബു അധ്യക്ഷത വഹിച്ചു. കോളജ് ചെയര്‍മാന്‍ ടി.എ മുഹമ്മദ് ഹബീബുള്ള ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ശരത് ലാല്‍, രുധിര സേന ജനറല്‍ സെക്രട്ടറി പി.വി സുധീഷ്, കോളജ് അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ മുഹമ്മദ് കാസിം, മെഡിക്കല്‍ ഓഫീസര്‍ ഡോ: സൗമ്യ, എന്‍. ആദില, എസ്. ഷഹനാസ് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad