കാസര്‍കോട് (www.evisionnews.in): ജില്ലയിലെ രക്ത ബാങ്കുകളില്‍ അടിയന്തിര ഘട്ടത്തില്‍ രക്തം എത്തിക്കുന്നതിന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ബ്ലഡ് കെയര്‍ കാസര്‍കോട് സജ്ജമായി. ജില്ലയിലെ മുഴുവന്‍ മണ്ഡലം, പഞ്ചായത്ത് നഗരസഭകളിലെയും തിരത്തെടുക്കപ്പെട്ട കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലന കേമ്പ് ബ്ലഡ് കെയര്‍ വര്‍ക്ക് ഷോപ്പ്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടിപിഎം ജിഷാന്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് അഷറഫ് എടനീര്‍ ബ്ലഡ് കെയര്‍ ടീം സമര്‍പ്പണം നടത്തി. ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. കാസര്‍കോട് ഗവ. ഹോസ്പിറ്റല്‍ സുപ്രണ്ട് ഡോ. രാജാറാം, ഡോ. സൗമ്യ നായര്‍ ക്ലാസെടുത്തു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി മൂസ ബി ചെര്‍ക്കള, എസ്ടിയു ജില്ലാ പ്രസിഡന്റ് എ അഹമ്മദ് ഹാജി, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ എംബി ഷാനവാസ് പള്ളിക്കര, എംസി ശിഹാബ്, എംഎ നജീബ്, ഹാരിസ് തായല്‍ ചെര്‍ക്കള, ബാത്തിഷ പൊവ്വല്‍, റഫീഖ് കേളോട്ട്, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദ്രിയ, മണ്ഡലം ഭാരവാഹികളായ ബിഎം മുസ്തഫ, ഹാരിസ് ബെദിര, ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഖാദര്‍ പാലോത്ത്, ബ്ലഡ് കെയര്‍ മണ്ഡലം കോഡിനേറ്റര്‍മാരായ മജീദ് പച്ചമ്പള , നൗഫല്‍ തായല്‍, കെഎംഎ റഹ് മാന്‍, അബ്ദുല്ല കല്ലൂരാവി, സാജിദ് പയ്യങ്കി സംസാരിച്ചു.
Post a Comment
0 Comments