ചട്ടഞ്ചാല്‍ (www.evisionnews.in): സംഘടനാ പ്രവര്‍ത്തനം ശാസ്ത്രീയമാക്കുന്നതിന് കര്‍മപദ്ധതി ആവിഷ്‌കരിക്കുന്നതിന് മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം ലീഡ്-22 എക്‌സിക്യൂട്ടീവ് ക്യാമ്പ് ജനുവരി 25ന് ഉദുമ കാപ്പില്‍ സനാബിലകത്ത് ഹാളില്‍ നടത്താന്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ദുബൈ കെഎംസിസി ഉദുമ മണലം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട റഊഫ് കെജിഎന്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ എംബി ഷാനവാസ് സ്‌നേഹോപാഹാരം നല്‍കി.
മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ്് ബാത്തിഷാ പൊവ്വല്‍, മണ്ഡലം സീനിയര്‍ വൈസ് പ്രസിഡന്റ് കെഎംഎ റഹ്മാന്‍ കാപ്പില്‍, ദാവൂദ് പള്ളിപ്പുഴ, ശംസീര്‍ മൂലടുക്കം, മൊയ്തീന്‍ കുഞ്ഞി തൈര, സുലുവാന്‍ ചെമനാട്, ബികെ മുഹമ്മദ്ഷാ, അബുബക്കര്‍ കടാങ്കോട്, ഷഫീഖ് മയിക്കുഴി, ടികെ ഇല്ല്യാസ്, നശാത് പരവനടുക്കം, കലന്തര്‍ തൈര, റംഷീദ് ബാലനടുക്കം സംബന്ധിച്ചു.
Post a Comment
0 Comments