കാസര്‍കോട് (www.evisionnews.in): എംഎസ്എഫ് കാസര്‍കോട് ഗവ. കോളജ് യൂണിറ്റ് കമ്മിറ്റിയുടെ യോഗം നടക്കുന്ന വേദിയില്‍ കടന്നുവന്ന് നേതാക്കളോടും വിദ്യാര്‍ഥികളോടും യാതൊരുവിധ പ്രകോപനവും ഇല്ലാതെ ബഹളമുണ്ടാക്കി യോഗം അലങ്കോലപ്പെടുത്തിയത് അവരുടെ വിദ്യാര്‍ഥി വിരുദ്ധ നിലപാടിനെതിരെ സമരവും പ്രതിഷേധവുമായി മുന്നോട്ടുപോകുന്നതിന്റ പകപോക്കലാണെന്ന് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി.
അധ്യാപക സമൂഹത്തിനും കോളജിനും നാണക്കേടുണ്ടാക്കുന്ന ഈ അധ്യാപകയോട് ഒന്നു സംസാരിച്ചാല്‍ തന്നെ ഇവരുടെ മാനസികനില മനസിലാക്കാന്‍ കഴിയും. ചികിത്സിച്ച് ഭേദമാക്കാന്‍ തന്റെ ഭര്‍ത്താവിന് നേരമില്ലെങ്കില്‍ കോളജ് പിടിഎ കമ്മിറ്റിയോ സര്‍ക്കാറോ ചികിത്സിക്കാന്‍ മുന്‍കൈയെടുക്കണം. ചികിത്സാ ചെലവ് എം.എസ്.എഫ് വഹിക്കാന്‍ തയാറാണ്. കാരണം സ്ത്രീപക്ഷ നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് വിദ്യാര്‍ഥികളെ കള്ളക്കേസുകള്‍ നല്‍കുന്നതും വായ തുറന്നാല്‍ കള്ളം മാത്രം പറയുന്ന ഈ സ്ത്രീയെ സാധാരണ നിലയിലേക്ക് കൊണ്ടുവന്നാല്‍ മാത്രമേ അവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയും സംരക്ഷണവും കിട്ടും.
തന്റെ കയ്യില്‍ അധികാരമുണ്ടെന്നു കരുതി വിദ്യാര്‍ഥി വിരുദ്ധ നിലപാടുമായി മുന്നോട്ടു പോകുന്നതിനെതിരെ ചോദ്യം ചെയ്യുന്ന എംഎസ്എഫ് നേതാക്കള്‍ക്കെതിരെയും കള്ളക്കേസ് നല്‍കിയാല്‍ തന്റെ ഏകാധിപത്യവും തോന്നിവാസവും കാമ്പസില്‍ നടത്താമെനുള്ളത് വ്യാമോഹം മാത്രമാണന്ന് ആബിദ് ആറങ്ങാടി കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments