Type Here to Get Search Results !

Bottom Ad

എംപി ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ പത്താം വാര്‍ഷികത്തിന് തുടക്കമായി



കാസര്‍കോട് (www.evisionnews.in): കേരളത്തിലെ ആദ്യത്തെ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളായ മൊഗ്രാല്‍ പുത്തൂര്‍ പെരിയടുക്ക എംപി ഇന്റര്‍ നാഷണല്‍ സ്‌കൂളിന്റെ പത്താം വാര്‍ഷികത്തിന് തുടക്കമായി. ജനുവരി രണ്ടാം വാരം മുതല്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ്ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് സ്‌കൂള്‍ ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മെഡിക്കല്‍ കേമ്പ്, ശാസ്ത്ര- ഐടി മേള, മാധ്യമ സെമിനാര്‍, എക്സിബിഷന്‍, ദേശീയ അധ്യാപക സെമിനാറുകള്‍, രക്തദാന കേമ്പ്, അംഗന്‍വാടി കുട്ടികള്‍ക്ക് വേണ്ടിയുള്ള മത്സരങ്ങള്‍, ജില്ലയിലെ സര്‍ക്കാര്‍, സിബിഎസ്ഇ, ഐസിഎസ് സി, ഐജിസിഎസ്ഇ കുട്ടികള്‍ക്ക് വേണ്ടിയുള്ള വിവിധ കലാ - കായിക -ശാസ്ത്ര മത്സരങ്ങള്‍,

സിംപോസിയം, സഹവാസ കേമ്പുകള്‍, എംപി ഫുട്ബോള്‍, സ്പോര്‍ട്സ്, സിവില്‍ അക്കാദമികളുടെ ഉദ്ഘാടനം, പേരെന്റ്സ് ഗാതെറിങ്, ഗ്രാന്റ് പാരെന്റ്സ് ഗാതെറിങ്, കവിയരങ്ങ്, അലുംനി മീറ്റ്, കൗണ്‍സിലിങ് സെഷന്‍സ്, ആന്വല്‍ ട്രെഡിഷണല്‍ സ്പോര്‍ട്സ് മീറ്റ്, ടോയത്തോണ്‍, റോബോട്ടിക്സ്, സ്വച്ച് ഭാരത്, അധ്യാപകരെ ആദരിക്കല്‍, രക്ഷിതാക്കള്‍ക്കു വേണ്ടിയുള്ള ഗാര്‍ഡനിങ് മത്സരങ്ങള്‍, കരിയര്‍ ഗൈഡന്‍സ് എന്നീ പരിപാടികള്‍ നടത്തും.

2011ല്‍ 238 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച സ്‌കൂളില്‍ ഇന്ന് 1200 - ലധികം വിദ്യാര്‍ത്ഥികള്‍ പഠിച്ചു വരുന്നു. 100ല്‍ പരം ജീവനക്കാരും സേവനമനുഷ്ഠിക്കുന്നു. 2019ല്‍ അമേരിക്കന്‍ ബോര്‍ഡായ നോര്‍ത്ത് - വെസ്റ്റ് അക്രഡിറ്റേഷന്‍ കമ്മീഷന്റെ അഫിലിയേഷനും 2021ല്‍ കേരള സര്‍ക്കാറിന്റെ അംഗീകാരവും സിബിഎസ്ഇ അഫിലിയേഷനും ലഭിച്ചു. നിലവില്‍ പ്ലസ് വണ്‍ ബാച്ചുമുണ്ട്. അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഗ്നിയ ഗ്ലോബല്‍ കമ്മീഷന്റെ അക്രഡിറ്റീഷന്‍ 2021 ല്‍ ലഭിച്ചു.

2020ല്‍ സോഷ്യല്‍ റിസര്‍ച്ച് സൊസൈറ്റിയുടെ സോഷ്യലി റെസ്പോണ്‍സിബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് ലഭിച്ചു. കേന്ദ്ര-കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള ഫിറ്റ് ഇന്ത്യ സ്‌കൂള്‍ വീക്കിന്റെ ഔദ്യോഗിക തുടക്കത്തിന് സംസ്ഥാനത്തു നിന്ന് സ്‌കൂളിനെ തിരഞ്ഞെടുത്തിരുന്നു.

കാസര്‍കോട് ജില്ലാ അത് ലറ്റിക് അസോസിയേഷന്റെ 2019-20, 2020-21 വര്‍ഷത്തെ ജില്ലാ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സ്‌കൂള്‍ നേടി. 2020-21 വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പിന് എംപി സ്‌കൂള്‍ ആതിഥേയത്വം വഹിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ ഷഹീന്‍ മുഹമ്മദ് ഷാഫി,മാനേജര്‍ പിഎം ഷംസുദ്ദീന്‍, പ്രിന്‍സിപ്പാള്‍ ഡോ.പി അബ്ദുല്‍ ജലീല്‍,എംഎ അബ്ദുല്‍ നാസര്‍, അബ്ദുല്‍ ഖാദര്‍ തെക്കില്‍, മഹമൂദ് എരിയാല്‍ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad