കേരളം (www.evisionnews.in): സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് മെഗാ തിരുവാതിര നടത്തിയതില്‍ അതൃപ്തി അറിയിച്ച് സംസ്ഥാന നേതൃത്വം. രക്തസാക്ഷിയെ അപമാനിക്കുന്ന തരത്തിലായിപ്പോയി തിരുവാതിര, പാര്‍ട്ടി വികാരം മനസ്സിലാക്കി പരിപാടി മാറ്റിവെയ്‌ക്കേണ്ടതായിരുന്നു എന്നും നേതൃത്വം വിലയിരുത്തി. സംഭവത്തെ കുറിച്ച് ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചു.
അതേസമയം മെഗാ തിരുവാതിര നടത്തിയതില്‍ പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചു എന്ന് ജില്ലാ നേതൃത്വവും സമ്മതിച്ചു. എല്ലാവരും തയാറായി വന്നപ്പോള്‍ മാറ്റിവെയ്ക്കാന്‍ പറയാന്‍ പറ്റിയില്ല എന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ആരും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും തിരുവാതിരയില്‍ പങ്കെടുത്തവര്‍ക്ക് അകലം പാലിക്കാന്‍ കളം വരച്ചിരുന്നു എന്നും ജില്ലാ നേതൃത്വം പറഞ്ഞു. തിരുവാതിരക്കളി മാറ്റിവെയ്ക്കേണ്ടതായിരുന്നു എന്നും അശ്രദ്ധകൊണ്ടാണ് അത് നടന്നത് എന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. തിരുവാതിര ഒഴിവാക്കണമായിരുന്നു എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു.
Post a Comment
0 Comments