ദേശീയം (www.evisionnews.in): മീഡിയവണ്‍ ചാനലിന്റെ സംപ്രക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം. ഫേസ്ബുക്ക് പേജിലൂടെ ചാനല്‍ തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയാറായിട്ടില്ലെന്നും ചാനല്‍ അറിയിപ്പിലൂടെ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ചാനല്‍ ഇതിനകം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. തല്‍ക്കാലം സംപ്രേക്ഷണം നിര്‍ത്തുന്നുവെന്നും മീഡിയാവണ്‍ വ്യക്തമാക്കി.
ചാനലിന്റെ ലൈസന്‍സ് പുതുക്കുവാന്‍ മീഡിയവണ്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അത് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മീഡിയ വണ്ണിന് കേന്ദ്രം നോട്ടീസ് നല്‍കി. അതിന് ചാനല്‍ മറുപടിയും നല്‍കി. ഇതിന് ശേഷം യാതൊരു മറുപടിയും നല്‍കാതെ ലൈസന്‍സ് റദ്ദ് ചെയ്യുകയായിരുന്നു. നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതായി മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രമോദ് രാമന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post a Comment
0 Comments