Type Here to Get Search Results !

Bottom Ad

കെ.റെയില്‍; പദ്ധതി അംഗീകരിക്കുന്നതിന് മുന്‍പ് ഡി.പി.ആര്‍ പുറത്തു വിടാനാകില്ല: എം.ഡി


കേരളം (www.evisionnews.in): കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതിന് ശേഷമേ കെ- റെയില്‍ പദ്ധതിയുടെ ഡിപിആര്‍ (detailed project report) പ്രസിദ്ധീകരിക്കുകയുള്ളു എന്ന നിലപാട് ആവര്‍ത്തിച്ച് എംഡി വി.അജിത്ത് കുമാര്‍. ടെന്‍ഡര്‍ വിളിച്ചു കഴിഞ്ഞാണ് സാധാരണ പദ്ധതികളുടെ ഡിപിആര്‍ പ്രസിദ്ധീകരിക്കാറുള്ളതെന്നും അജിത് കുമാര്‍ പറഞ്ഞു.

പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്ന ഇ.ശ്രീധരന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണ്. പ്രോജക്ട് അംഗീകരിക്കുന്നതിന് മുമ്പ് ഡിപിആര്‍ പുറത്തു വിടാനാകില്ല. ഡിഎംആര്‍സിയോ ചെന്നൈ മെട്രോയോ ഇത് പുറത്തു വിട്ടിട്ടില്ല. നൂറുകണക്കിന് വര്‍ഷങ്ങളായി റെയില്‍വേ ട്രാക്കുകള്‍ കേരളത്തിലുണ്ട്. അന്നില്ലാത്ത പാരിസ്ഥിതിക പ്രശ്നങ്ങള്‍ കെ. റെയിലിലും ഉണ്ടാകാന്‍ പോകുന്നില്ലെന്നും കെ റെയില്‍ എംഡി അഭിപ്രായപ്പെട്ടു.

അതേസമയം, കെ- റെയില്‍ പദ്ധതിയെ കുറിച്ച് നിയമസഭയില്‍ ചര്‍ച്ച നടത്തിയില്ലെന്ന പ്രതിപക്ഷ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. പദ്ധതിയെ കുറിച്ച് ആദ്യം ചര്‍ച്ച ചെയ്തത് എംഎല്‍എമാരോടാണ്. അക്കൂട്ടത്തില്‍ യുഡിഎഫ് അംഗങ്ങളും ഉണ്ടായിരുന്നു. ഇപ്പോഴത്തെ എതിര്‍പ്പിന് കാരണം തിരഞ്ഞെടുപ്പിന് ശേഷമുള്ള സവിശേഷ സാഹചര്യമാണെന്നും കൊച്ചിയിലെ വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
















Tags

Post a Comment

0 Comments

Top Post Ad

Below Post Ad