ബെംഗളൂരു (www.evisionnews.in): സ്ഥിരമായി ജോലിക്ക് പോകാത്തതിന് അച്ഛന്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് യുവാവ് സ്വയം കുത്തിമരിച്ചു. വെസ്റ്റ് ബെംഗളൂരുവിലെ ജെജെ നഗറില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. സ്ക്രാപ്പ് ഷോപ്പ് ജീവനക്കാരനായ സയ്യിദ് സഹീല്‍(23) ആണ് ജീവനൊടുക്കിയത്. മോശം കൂട്ടുകെട്ടില്‍ പെട്ടതിനെ തുടര്‍ന്ന് സഹീല്‍ സ്ഥിരമായി ജോലിക്കു പോകാറില്ലെന്ന് പിതാവ് അബ്ബാസ് പറഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവറാണ് അബ്ബാസ്. ഞായറാഴ്ച ജോലിക്ക് പോകാതെ ടിവി കണ്ടുകൊണ്ടിരുന്ന സഹീലിനെ അബ്ബാസ് ശാസിച്ചു.
ഇതില്‍ ദേഷ്യം പൂണ്ട യുവാവ് അടുക്കളയിലേക്ക് പോയി കത്തിയെടുത്ത് വയറില്‍ സ്വയം കുത്തുകയായിരുന്നു. തങ്ങളെ ഭീഷണിപ്പെടുത്താനായി മകന്‍ അഭിനയിക്കുകയാണെന്നാണ് അമ്മ രേഷ്മ വിചാരിച്ചത്. തുടര്‍ന്നാണ് വയറില്‍ കുത്തേറ്റത് ശ്രദ്ധയില്‍ പെട്ടത്. സഹീൽ വേദനയെക്കുറിച്ച് പറയാത്തതിനെ തുടര്‍ന്ന് ചെറിയ മുറിവാണെന്നും കരുതി. ഉച്ചയ്ക്ക് 1 മണിയോടെ വയറില്‍ വേദന അനുഭവപ്പെട്ട സഹീലിനെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെ 3 മണിയോടെ മരിച്ചു. ജെജെ നഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments