കാസര്‍കോട് (www.evisionnews.in): ധീരജവാന്‍ ലെഫ്റ്റനന്റ് ഹാഷിമിന്റെ ഓര്‍മയ്ക്കായി കാസര്‍കോട് നഗരസഭ പുലിക്കുന്നില്‍ ഓപ്പണ്‍ ജിം പണിയും. 1965ലെ ഇന്ത്യ - പാക്കിസ്ഥാന്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച കാസര്‍കോട് തെരുവത്ത് ഹാഷിം സ്ട്രീറ്റ് സ്വദേശി ലെഫ്റ്റനന്റ് മുഹമ്മദ് ഹാഷിമിന് കാസര്‍കോട് നഗര ഹൃദയത്തില്‍ സ്മാരകം യാഥാര്‍ഥ്യമാകും. 2021-22 പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ഘട്ടങ്ങളി ലായി ഓപ്പണ്‍ ജിമ്മിന്റെയും സ്മാരകത്തിന്റെയും പ്രവൃത്തി പൂര്‍ത്തീകരിക്കും.
പുലിക്കുന്നില്‍ ഗവ. ഗസ്റ്റ് ഹൗസിന് എതിര്‍വശമുള്ള പഴയ പാര്‍ക്കിന് സമീപത്താണ് ഓപ്പണ്‍ ജിം നിര്‍മിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ശിലാസ്ഥാപനം നിര്‍വഹിക്കും. നഗരസഭ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ അധ്യക്ഷത വഹിക്കും. വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ അബ്ബാസ് ബീഗം, ആര്‍ റീത്ത, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ് , ആര്‍ രജനി, വാര്‍ഡ് കൗണ്‍സിലര്‍ രഞ്ജിത, സെക്രട്ടറി എസ് ബിജു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍ഡി ദിലീഷ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ വിവി ഉപേന്ദ്രന്‍, നഗരസഭ കൗണ്‍സില്‍ അംഗങ്ങള്‍ സംബന്ധിക്കും.
Post a Comment
0 Comments