കാസര്‍കോട് (www.evisionnews.in): കേരള ടെക്‌നിക്കല്‍ യൂണിവേഴ്സിറ്റിക്ക് കീഴില്‍ നടന്ന കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പൊവ്വല്‍ എല്‍.ബി.എസ് കോളജിലെ എം.എസ്.എഫ് മുന്നണി മികച്ച മുന്നേറ്റം നേടി. ഒമ്പതു സീറ്റുകള്‍ നേടി കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, സിവില്‍ എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എം.എസ്.എഫ് സഖ്യം തിരിച്ചു പിടിച്ചു.
അഹ്മദ് റജ്വാന്‍ (ഐ.ടി), ഫര്‍ഹാന്‍ റഹ്മ (സിവില്‍), സുല്‍ഫ ( ഐ.ടി), മഞ്ജുകേഷ് യു.എസ് (സി.എസ്), മുഹ്‌സിന്‍ കെ.ടി (സി.എസ്), മുഹമ്മദ് ഉവൈസ് (ഐ.ടി), മിര്‍സ ശക്കീല്‍ (സി.എസ്), അപര്‍ണ എം (സിവില്‍), അഭിജിത്ത് (സി.എസ്) എന്നിവരാണ് എം.എസ്.എഫ് മുന്നണിയില്‍ നിന്നും വിജയിച്ചത്. ഫര്‍ഹാന്‍ റഹ്മ, സുല്‍ഫ, അഭിജിത്ത് എന്നിവര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.
വിജയികളെയും മികച്ച പ്രകടനം നടത്താന്‍ പ്രയത്‌നിച്ച കോളജിലെ എം.എസ്.എഫ് പ്രവര്‍ത്തകരെയും എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ അഭിനന്ദിച്ചു.
Post a Comment
0 Comments