ഉദുമ (www.evisionnews.in): ദുബൈ കെഎംസിസി വെല്‍ഫയര്‍ സ്‌കീം പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ആനുകൂല്യം പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയ ഉദുമ പഞ്ചയാത്തിലെ ഒരു അംഗത്തിനുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞിക്ക് കൈമാറി. ചടങ്ങില്‍ ദുബൈ കെഎംസിസി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റൗഫ് കെജിന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് നിസാര്‍ മാങ്ങാട് നന്ദിയും പറഞ്ഞു.
ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി അസിഫ് സഹീര്‍, ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി കീഴുര്‍, ടിഡി കബീര്‍, ഉദുമ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് റൗഫ് ബാവിക്കര, ശാഖ മുസ്ലിം പ്രസിഡന്റ് ടിവി അബ്ദുല്ല കുഞ്ഞി, ജനറല്‍ സെക്രട്ടറി മുജീബ് ബേക്കല്‍, ട്രഷര്‍ ഖാദര്‍ പിഎ, മുസ്തഫ പാറപ്പള്ളി സംബന്ധിച്ചു.
Post a Comment
0 Comments