ദേശീയം (www.evisionnews.in): രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെ ജാഗ്രത നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കുറഞ്ഞ മരണനിരക്കും നേരിയ രോഗലക്ഷണങ്ങളുമാണെങ്കിലും ഒമിക്രോണിനെ നിസാരവത്കരിക്കരുകതെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ രണ്ടു തരംഗങ്ങളെ അപേക്ഷിച്ച് രോഗവ്യാപന തോത് നിലവില്‍ ഇരിട്ടിയാണെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ പറഞ്ഞു. ജാഗ്രത കുറവ് ഗുരുതര വിപത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കോവിഡ് വ്യാപനം വര്‍ധിച്ചാല്‍ 60 പിന്നിട്ടവര്‍, ഗുരുതരരോഗങ്ങളുള്ളവര്‍ എന്നിവരിലേക്ക് രോഗമെത്തും. ഇത് മുമ്പുണ്ടായതിന് സമാനമായ ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമാകുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയതിന് ശേഷം രാജ്യത്തെ കോവിഡ് കേസുകളില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 20 ദിവസത്തിനിടെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഡല്‍ഹി, കേരളം, തമിഴ്നാട്, കര്‍ണാടകം, ഝാര്‍ഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും കൂടുതലാണ്. ഇതോടെ പല സംസ്ഥാനങ്ങളും വാരാന്ത്യ കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ്.
Post a Comment
0 Comments