കാസര്‍കോട് (www.evisionnews.in): വിദ്യാര്‍ഥികളോട് പൈശാചികമായി പെരുമാറുകയും സ്വന്തം ശിഷ്യരെ വ്യാജ പരാതി നല്‍കി ജാമ്യമില്ലാ കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്ന കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജിനെ നിലക്കുനിര്‍ത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. അകാരണമായി വിദ്യാര്‍ഥിയെ കൊണ്ട് കാലുപിടിപ്പിക്കുകയും അത് വിവാദമായപ്പോള്‍ വിദ്യാര്‍ഥിക്കെതിരെ വ്യാജ പരാതി നല്‍കി കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. പിന്നീട് ഗവ. കോളജില്‍ തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പോയ മുസ്ലിം ലീഗ്- എം.എസ്.എഫ് നേതാക്കളോട് അപമര്യാദയായി പെരുമാറുകയും എം.എസ്.എഫ് ജില്ലാ നേതാക്കള്‍ക്കും ഗവ:കോളേജിലെ എം.എസ്.എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെയും വീണ്ടും കള്ളക്കേസില്‍ കുടുക്കുകയും ചെയ്ത പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജിന്റെ ഔദ്യോഗിക ജീവിതത്തിലെ കഴിഞ്ഞകാല ചെയ്തികള്‍ പരിശോധിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇല്ലാത്ത സംഭവങ്ങളുടെ പേരില്‍ പ്രിന്‍സിപ്പല്‍ എഴുതി തരുന്ന വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന പോലീസ് പ്രിന്‍സിപ്പലിന്റെ അന്യായ പ്രവര്‍ത്തികള്‍ക്ക് ചൂട്ടുപിടിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. ഗവ. കോളജ് പ്രിന്‍സിപ്പലിന്റെ പൈശാചിക പ്രവര്‍ത്തികള്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് യോഗം ഉന്നത വിദ്യാഭ്യാസ അധികൃതരോട് ആവശ്യപ്പെട്ടു. പ്രസിഡന്റ്് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, ഭാരവാഹികളായ എം.ബി യൂസുഫ്, അസീസ് മരിക്കെ, വി.പി. അബ്ദുല്‍ ഖാദര്‍, പി.എം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള പ്രസംഗിച്ചു.
Post a Comment
0 Comments