Type Here to Get Search Results !

Bottom Ad

ഇന്നലെയുടെ ഇശലുകള്‍; മാപ്പിളപ്പാട്ട് സംഗമം ജനുവരി 28ന്


കാസര്‍കോട് (www.evisionnews.in): പാടിപ്പതിഞ്ഞ മാപ്പിളപ്പാട്ടുകളുടെ മധുരിക്കും ഓര്‍മകളുമായി ഇന്നലെയുടെ ഇശലുകള്‍ മാപ്പിളപ്പാട്ട് സംഗമം നടത്തുന്നു. കാസര്‍കോടിന്റെ സാംസ്‌കാരിക മുഖമായിരുന്ന മികച്ച സംഘാടകനും മാപ്പിളപ്പാട്ടിന്റെ തോഴനുമായിരുന്ന കൊപ്പല്‍ അബ്ദുല്ലയുടെ സ്മരണാര്‍ത്ഥം കാസര്‍കോട് ആര്‍ട്ട് ഫോറ (കാഫ്)മാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജനുവരി 28ന് കാസര്‍കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന ഇന്നലെയുടെ ഇശലുകളില്‍ കേരളത്തിലെ പ്രശസ്തരായ മാപ്പിളപ്പാട്ട് ഗായകര്‍ അണിനിരക്കുന്നു. മാപ്പിളപ്പാട്ട് രംഗത്ത് നിറഞ്ഞു നിന്നിരുന്ന പഴയകാല ഗായകരെയും പാട്ടെഴുത്തുകാരെയും ചടങ്ങില്‍ ആദരിക്കും.

പരിപാടിയുടെ ലോഗോ പ്രകാശനം വ്യവസായ പ്രമുഖനും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ യഹ്യ തളങ്കര നാങ്കി ട്രസ്റ്റ് ചെയര്‍മാന്‍ നാങ്കി മുഹമ്മദലിക്ക് നല്‍കി നിര്‍വ്വഹിച്ചു. ചടങ്ങില്‍ കാഫ് വൈസ് ചെയര്‍മാന്‍ ടി.എ. ഷാഫി അധ്യക്ഷത വഹിച്ചു. പി.എസ്.ഹമീദ്, അഷ്റഫ് ഐവ, സുഹൈര്‍ യഹ്യ, ഇഖ്ബാല്‍ കൊട്ടയാടി സംസാരിച്ചു. കണ്‍വീനര്‍ ഷാഫി എ. നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വാക്സിനെടുത്തവര്‍ക്കായിരിക്കും പരിപാടിയില്‍ പ്രവേശനം നല്‍കുക.

Post a Comment

0 Comments

Top Post Ad

Below Post Ad