Type Here to Get Search Results !

Bottom Ad

ഡി.വൈ.എഫ്.ഐ നേതാവിന്റെ പീഡനക്കേസ് സി.പി.എം നേതൃത്വം ഒതുക്കി: പാര്‍ട്ടിക്കകത്തും പുറത്തും വിവാദം പുകയുന്നു


കാസര്‍കോട് (www.evisionnews.in): പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയടക്കം നിരവധി യുവതികളെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെതിരെ പെണ്‍കുട്ടി നല്‍കിയ പരാതി ഭരണസ്വാധീനം ഉപയോഗിച്ച് ഒത്തുതീര്‍പ്പാക്കി ഒതുക്കിയ തീര്‍ത്തതായി പരാതി. ഒത്തുതീര്‍പ്പിന് കളമൊരുക്കിയതിനും ചുക്കാന്‍ പിടിച്ചതിനും പിന്നില്‍ പ്രവര്‍ത്തിച്ച മുളിയാര്‍ ഗ്രാമ പഞ്ചായത്ത് വനിതാ പ്രസിഡന്റിനെതിരെ പാര്‍ട്ടിക്കുള്ളിലും പുറത്തും പ്രതിഷേധം ഉയരുന്നു.

ഇരിയണ്ണി വനിതാ സഹകരണ ബാങ്ക് ജീവനക്കാരനായ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെതിരെയാണ് പീഡനത്തിനരയായ പെണ്‍കുട്ടി പരാതി നല്‍കിയത്. പത്തുവയസു മുതല്‍ തന്നെ പീഡനത്തിരയാക്കിയതായി പറയുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി വനിതാ അംഗത്തോടാണ് ആദ്യം പെണ്‍കുട്ടി പരാതിപ്പെട്ടത്. ലോക്കല്‍ സെക്രട്ടറി സി.പി.എം നേതൃത്വത്തെ അറിയിക്കുകയും തുടര്‍ന്ന് പൊലീസില്‍ എത്തുമെന്നായതോടെ സമര്‍ഥമായി 'നാടകം' കളിക്കുകയായിരുന്നുവെന്നാണ് വിവരം. കുട്ടിയുടേതടക്കം നിരവധി യുവതികളുടെ അശ്ലീല ഫോട്ടോയും വീഡിയോകളും യുവാവിന്റെ ഫോണിലുണ്ടെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. 

എന്നാല്‍ പൊലീസ് പരിശോധനയില്‍ മറ്റൊരു മൊബൈല്‍ ഫോണും ലാപ് ടോപ്പും യുവാവിന്റേതായി ഹാജരാക്കുകയും കേസ് ഒതുക്കിതീര്‍ക്കാനുള്ള തന്ത്രങ്ങള്‍ പാര്‍ട്ടി നേതൃത്വം മെനയുകയുമായിരുന്നു. ഇതിനു പിന്നാലെ പ്രാദേശിക സിപിഎം നേതാക്കളും പ്രതിയുടെ ബന്ധുക്കളും കൂടി പരാതിക്കാരിയായ കുട്ടിയെ സ്വാധീനിക്കുകയും പരാതി പിന്‍വലിപ്പിക്കുകയും ചെയ്തുവെന്നാണ് വിവരം. പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ ഇരിയണ്ണി വനിതാ ബാങ്ക് ജീവനക്കാരനെ സസ്‌പെന്റ് ചെയ്‌തെങ്കിലും കേസ് ഒത്തുതീര്‍ത്തതിന് സി.പി.എം നേതൃത്വത്തിനെതിരെ അണികളിലും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ കിട്ടിയിട്ടും രാഷ്ട്രീയ ഇടപെടലില്‍ പ്രതിയെ വെറുതെവിട്ട പൊലീസിനെതിരെ പ്രതിപക്ഷ യുവജന സംഘടനകള്‍ പൊലീസിന് പരാതി നല്‍കാനൊരുങ്ങുകയാണ്. കേസ് ഒതുക്കിതീര്‍ക്കുന്നതിന് നേതൃത്വം നല്‍കിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ഒത്തുതീര്‍പ്പാക്കുന്നതിന് ചുക്കാന്‍ പിടിച്ച മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്നും സംഭവത്തില്‍ യുവാവിനെതിരെ പോക്‌സോ പ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നടത്തി മാര്‍ച്ച ആവശ്യപ്പെട്ടു. പദവി ദുരുപയോഗം ചെയ്ത് സ്ത്രീ പീഡനത്തിന് കൂട്ടുനിന്ന പ്രസിഡന്റിനെതിരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് സമരം ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് ഷഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു. മുസ്്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടീ ലീഡര്‍ എസ്.എം മുഹമ്മദ് കുഞ്ഞി, ബി.എം അഷ്‌റഫ്, ബാത്തിഷ പൊവ്വല്‍, ഖാദര്‍ ആലൂര്‍, ഷരീഫ് പന്നടുക്കം, ഉനൈസ് മദനി നഗര്‍, മുനീര്‍ ബാലനടുക്കം, റംഷീദ് ബാലനടുക്കം, മന്‍സൂര്‍ പൊവ്വല്‍, നസീര്‍ മൂലടുക്കം, സാദിഖ് ആലൂര്‍, റിഷാദ് കളരി, സമീര്‍ ചാല്‍ക്കര, കെ.ബി ബാസിത്, അല്‍ത്താഫ് പൊവ്വല്‍, ഷരീഫ് ബെഞ്ച് കോര്‍ട്ട് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad